News

18 വിമാനങ്ങളില്‍ ഇന്ന് 3600 ഓളം പ്രവാസികള്‍ ഇന്ന് നാട്ടിലെത്തും

കോവിഡ് പശ്ചാത്തലത്തില്‍ പ്രവാസികളെയുമായി 18 വിമാനങ്ങള്‍ ഇന്ന് കൊച്ചിയിലെത്തും. മൂവായിരത്തിഅറുനൂറോളം പേരാണ് ഇതില്‍ നാട്ടിലെത്തുക. ഫ്‌ളൈ ദുബായുടെ ദുബായില്‍ നിന്നുള്ള വിമാനങ്ങളിലൊന്ന് പുലര്‍ച്ചെയെത്തും. വൈകിട്ട് 6.40നും 11.30നും ഓരോ വിമാനങ്ങളുണ്ട്. എയര്‍ അറേബ്യയുടെ ഷാര്‍ജ വിമാനങ്ങള്‍ പുലര്‍ച്ചെ 3.00, രാവിലെ 9.55, ഉച്ചയ്ക്ക് 12.30നുമെത്തും. സ്പൈസ് ജെറ്റിന്റെ റാസല്‍ഖൈമ വിമാനം രാവിലെ ആറിനും ജസീറയുടെ കുവൈത്ത് വിമാനം ഏഴിനുമെത്തും. ഇന്‍ഡിഗോയുടെ ദോഹ വിമാനം ഉച്ചയ്ക്ക് 1.55നെത്തും.

എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ് വിമാനം വൈകിട്ട് 4.15ന് കൊച്ചിയിലെത്തും. എത്തിഹാദിന്റെ 2 അബുദാബി വിമാനങ്ങള്‍ 5.15നും 7.30-നുമെത്തും. എയര്‍ഇന്ത്യ എക്സ്പ്രസിന്റെ മസ്‌കത്ത് വിമാനം 6.15നും സ്പൈസ് ജെറ്റിന്റെ റാസല്‍ഖൈമ വിമാനം 8.15നും ഗോഎയറിന്റെ ദോഹ വിമാനം 9.15നും എമിറേറ്റ്സിന്റെ ദുബായ് വിമാനം രാത്രി 10-നുമെത്തും. യുക്രൈനില്‍ നിന്നുള്ള അസൂര്‍ വിമാനം പുലര്‍ച്ചെയും പാരിസ് വിമാനം ഡല്‍ഹി വഴി ഉച്ചയ്ക്ക് 2.30-നുമാണെത്തുക.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!