തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡിന് പിന്നാലെ പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍. കൈയില്‍ പത്രവും ചുവന്ന കപ്പുമായി ഇരിക്കുന്ന സ്വന്തം ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് ‘ ഒരു കപ്പ് എടുക്കട്ടേ, കപ്പ്, കപ്പേ….” എന്നാണ് രാഹുല്‍ കുറിച്ചത്. എന്നാല്‍ മാങ്കൂട്ടത്തിന്റെ ഈ പരിഹാസത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
‘ഒരു കപ്പ് എടുക്കട്ടെ… കപ്പ്, കപ്പേ’; പിണറായിയുടെ വീട്ടിലെ ഇ.ഡി റെയ്ഡില്‍ പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

