പോലീസ് വീട്ടിൽനിന്നിറക്കി കൊണ്ടുപോയി കസ്റ്റഡിയിലെടുത്ത ചെറുവണ്ണൂർ ബി സി റോഡിൽ നാറാണത്ത് വീട്ടിൽ ജിഷ്ണുവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി നല്ലളം പോലീസ് സ്റ്റേഷനലിനെ രണ്ട് പോലീസുകാരെത്തി ജിഷ്ണുവിനെ അന്വേഷിച്ചെത്തിയത്. വീട്ടിൽ ഇല്ലാത്തതിനാൽ ഫോണിൽ വിളിച്ചാണ് കൂട്ടി കൊണ്ട് പോയത്.
അതിന് ശേഷം രാത്രി 9:30 ഓടെ വഴിയരികിൽ നാട്ടുകാർ അത്യാസന്ന നിലയിൽ ജിഷ്ണുവിനെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തിൽ അന്വേഷണം നടത്തണമെന്നും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോട്ടം നടപടികളടക്കം നടത്തണമെന്നുമാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണക്ക് പരാതി നൽകാനൊരുങ്ങുകയാണ് ബന്ധുക്കൾ.
അതെ സമയം, കേസന്വേഷണത്തിന്റെ ഭാഗമായി ജിഷ്ണുവിന്റെ അടുത്ത് വന്ന് വിവരങ്ങളറിയുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.