തിരുവനന്തപുരം: കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കൊവിഡ് 19 രോഗികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ . ഗൂഗിള്‍ മാപ്പ് വഴി ചോർന്നു. കോവിഡ് രോഗികളെ സ്വകാര്യ കമ്പനികളില്‍ നിന്ന് വിളിച്ചതോടെയാണ്
മേല്‍വിലാസം ഉള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളും ഗൂഗിള്‍ മാപ്പില്‍ ലഭ്യമായത്.
സംഭവത്തെ തുടർന്ന് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. കണ്ണൂർ കളക്ടർ ചീഫ് സെക്രട്ടറിക്ക് ചോർച്ചയുമായി ബന്ധപ്പെട്ട വിശദീകരണം നൽകി. പോലീസ് കോവിഡ് രോഗികൾക്കായി ഒരുക്കിയ പ്രാദേശിക ആപ്പിലൂടെ വിവരങ്ങൾ ചോർന്നതാവാമെന്നാണ് ആദ്യ നിഗമനം. ഡാറ്റ കേസുമായി നിലവിൽ സർക്കാർ പ്രതിരോധത്തിൽ ആയിരിക്കെയാണ്. നിലവിൽ ഡാറ്റ ചോർച്ച എന്നത് ശ്രദ്ധേയമാണ്.