Kerala

കൊടുവള്ളി മദ്രസാ ബസാറിലെ വാഹന അപകടം മരണം മൂന്നായി

കൊടുവള്ളി മദ്രസ ബസാറിൽ ബൈക്കിൽ ലോറി യിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി . പടനിലം വള്ളിയാട്ടുമ്മൽ വി.ശശിയാണ് ഇന്ന് പുലർച്ചെ മരിച്ചത്.ഇതോടെ മരണം മൂന്നായി.ഇന്നലെ അപകടം നടന്നയുടൻ സന്തോഷ്(44) മരിച്ചിരുന്നു വൈകീട്ടോടെ രണ്ടാമത്തെയാൾ പി.എം ശശിയും മരണപ്പെട്ടിരുന്നു. ശനിയാഴ്ച പുലർച്ചെ വി.ശശി മരണപ്പെട്ടത്.അപകടത്തിൽ ഗുരുതരമായിപരുക്കേറ്റ രണ്ടു പേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെയാണ് മരണം. അപകടകാരണം നാട്ടുകാർ പറയുന്നത് ‘ഗെയിൽ പൈപ്പ് ലൈൻ ഇടുന്നതിൻ്റെ ഭാഗമായി യാതൊരു മുന്നറിയിപ്പും ഇല്ലാതെ സ്ഥാപിച്ച ബോർഡ് മറികടന്നു വന്ന വാഹനമാണ് അപകടത്തിന് കാരണമെന്നാണ് പറയുന്നത്.നിരവധി അപകടങ്ങളാണ് ഈ പൈപ്പിടൽപണി തുടങ്ങിയതിന് ശേഷം ഉണ്ടായതെന്നും നാട്ടുകാർ പറയുന്നു .ഇന്നലെ മൂന്ന് ജീവൻ പൊലിയാൻ കാരണമായത് വേണ്ടത്ര മുൻകരുതലുകൾ എടുക്കാത്തതാണെന്നും ആക്ഷേപമുണ്ട് .ഗൈയിൽ പണി തുടക്കം മുതൽ പലരും നേഷനൽ ഹൈവെ ഉദ്യോn സ്ഥർക്ക് പരാതി നൽകിയിരുന്നു.മുൻകരുതൽ ഇല്ലാത്തതിൻ്റെ പേരിൽ മൂന്ന് ജീവനാണ് ഇപ്പോൾ പൊലിഞ്ഞത്. ഇന്ന് 11.30 മണിയോടെ പടനിലം മദ്രസയിൽ പൊതുദർശനത്തിന് വെക്കും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!