Trending

മദ്യനയം ചർച്ച ചെയ്യാൻ യുഡിഎഫ് ഉപസമിതി രൂപീകരിച്ചു; കെ ശിവദാസൻ നായർ കൺവീനർ

തിരുവനന്തപുരം: മദ്യനയം ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യുഡിഎഫ് ഉപസമിതി രൂപീകരിച്ചു. മുന്‍ എംഎല്‍എ കെ. ശിവദാസന്‍ നായര്‍ കണ്‍വീനറായ സമിതിയില്‍ പി.ജെ. ജോയ്, ജോയ് എബ്രഹാം, കെ. ജയന്ത് എംഎല്‍എ, വിഷ്ണു മോഹന്‍ എംഎല്‍എ, വാക്കനാട് രാധാകൃഷ്ണന്‍, സി.എ. അജീര്‍ എന്നിവര്‍ അംഗങ്ങളായ ഉപസമിതിക്കാണ് മുഖ്യമന്ത്രി അംഗീകാരം നൽകിയത്. വിശദമായ ചർച്ചകൾക്ക് ശേഷം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

അധ്യക്ഷന് പുറമെ അങ്കമാലി മുൻ എംഎൽഎ പി.ജെ. ജോയ്, ജെ. ജയന്ത് എംഎൽഎ എന്നിവരാണ് സമിതിയിലെ കോൺ​ഗ്രസ് പ്രതിനിധികൾ. കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗത്തിൽ നിന്ന് മുൻ എംപി ജോയ് എബ്രഹാം, ആ‍‍ർഎസ്‌പിയിൽ നിന്ന് വിഷ്ണുമോഹൻ എംഎൽഎ, കേരള കോൺ​ഗ്രസ് ജേക്കബ് വിഭാ​ഗത്തിൽ നിന്ന് പാ‍‌ർട്ടി ചെയ‍ർമാൻ വാക്കനാട് രാധാകൃഷ്ണൻ, സിഎംപിയിൽ നിന്നുന്നും സി.എ. അജീർ എന്നിവരാണ് മറ്റ് അം​ഗങ്ങൾ. സമിതിയിൽ മുസ്ലീം ലീഗിന് പ്രതിനിധിയില്ല. മദ്യനയം ആയതിനാൽ ലീഗ് പ്രതിനിധി ഇല്ലെന്ന് അറിയിക്കുകയായിരുന്നു. എക്സൈസ് മന്ത്രി എം. ലിജു അധ്യക്ഷനായ സമിതി തയ്യാറാക്കിയ കരട് മദ്യനയത്തിലെ നിർദേശങ്ങൾ ഉപസമിതി വിശദമായി പരിശോധിക്കും. മദ്യനയവുമായി ബന്ധപ്പെട്ട് യുഡിഎഫിലെ വിവിധ ഘടകകക്ഷികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സമിതി ചർച്ച ചെയ്യും. കരട് നയത്തിന് മന്ത്രിസഭ അന്തിമ അംഗീകാരം നൽകുന്നതിന് മുന്നോടിയായി, അതിൽ വരുത്തേണ്ട ഭേദഗതികളും നിർദേശങ്ങളും ഉൾപ്പെടുത്തി സമിതി യുഡിഎഫ് നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിക്കും.

ഈ മാസം 30ന് മുൻപ് പുതിയ മദ്യനയം രൂപീകരിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സാധാരണ യുഡിഎഫ് യോഗം ചേർന്നാണ് നയപരിപാടികൾ ചർച്ച ചെയ്യുന്നത്. ആറ് മാസമായി യോഗം ചേരുന്നില്ല. മുഖ്യമന്ത്രി സതീശൻ നേരിട്ടാണ് ഉപസമിതി അംഗങ്ങളെ പ്രഖ്യാപിച്ചതെന്നതും ശ്രദ്ധേയം. കൺവീനർ മുഖ്യമന്ത്രിക്കെതിരെ പരസ്യവിമർശനം ഉയർത്തിയ സ്ഥിതിക്ക് അടുർ പ്രകാശുമായി ഉപസമിതിയുടെ നിയമനം ചർച്ച ചെയ്തോ എന്ന് വയ്ക്തമല്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!