ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു

0
95

Army Man With Two 'Minor' Kashmiri Girls Arrested At Srinagar Airport

ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ദ്രുതകർമ സേനക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശ്രീനഗറിന് സമീപപ്രദേശത്താണ് ആക്രമണമുണ്ടായത്.

സൈനികർക്ക് നേരെ മൂന്ന് ഭീകരരാണ് വാഹനത്തിലെത്തി വെടിയുതിർത്തത്. ജെയ്ഷെ ഭീകരരുടെ സാന്നിധ്യമുള്ള മേഖലയിലാണ് ആക്രമണം നടന്നത്. ആക്രമണ ശേഷം ഭീകരർ രക്ഷപ്പെട്ടു. പ്രദേശം സുരക്ഷാസേന വളഞ്ഞിരിക്കുകയാണെന്ന് കശ്മീർ ഐ.ജി വിജയ് കുമാർ വാർത്താ ഏജൻസിയോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here