Kerala News

കമ്മിറ്റിക്കിടെ അച്ഛൻ മൂത്രമൊഴിക്കാൻ പോയപ്പോൾ നേതാവായി വന്നതല്ല;മുരളീധരനെതിരെ റഹീം

കെ മുരളീധരൻ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ നടത്തിയ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം.,ബുദ്ധിമുട്ടുകൾ നിറഞ്ഞ
ജീവിത വഴികളിലൂടെയാണ് ആര്യയുടെ യാത്രയെന്ന് പറഞ്ഞ റഹീം കെ മുരളീധരനെപ്പോലെ,വായിൽ സ്വർണ്ണക്കരണ്ടിയുമായി ജനിച്ചതല്ലെന്നും കമ്മിറ്റിക്കിടെ അച്ഛൻ മൂത്രമൊഴിക്കാൻ പോയപ്പോൾ നേതാവായി വന്നതുമല്ലെന്ന് പറഞ്ഞു.

എ എ റഹീമിന്റെ പോസ്റ്റ്

ശുദ്ധ അസംബന്ധമാണ് ഇന്നലെ
ശ്രീ കെ മുരളീധരൻ വിളമ്പിയത്.
നിങ്ങളുടെ മകളാകാൻ മാത്രം പ്രായമുള്ള ആര്യയെ നോക്കി ഇങ്ങനെപറയാൻ തോന്നിയ താങ്കളുടെ മാനസികാവസ്ഥ അപാരം തന്നെ.
ഇങ്ങനെ തരം താഴരുത് .
കോൺഗ്രസ്സിന്റെ അധ്യക്ഷ ഇപ്പോഴും സോണിയ തന്നെയല്ലേ(ആണെന്നാണ് അവർ അവകാശപ്പെടുന്നത്).സൗന്ദര്യം അളക്കുന്ന മാപിനി ഘടിപ്പിച്ച മനസ്സുമായാണോ സോണിയയും പ്രിയങ്കയും മുതൽ നാട്ടിലുള്ള സകലരേയും ഇദ്ദേഹം കാണുന്നതും മാർക്കിടുന്നതും?
മുരളീധരന്റെ കാഴ്ചയിൽ,
കാണാൻ സൗന്ദര്യമില്ലാത്ത,കറുത്ത ഉടലുള്ള എല്ലാ പെണ്ണിനോടുമുള്ള വെറുപ്പാണ് അദ്ദേഹം പ്രഖ്യാപിച്ചത്.
വെളുപ്പും കറുപ്പുമാണ് സൗന്ദര്യത്തിന്റെ,മനുഷ്യ ബന്ധങ്ങളുടെ അടിസ്ഥാന ഘടകം എന്നാണ് കോൺഗ്രസ്സ് നേതാവ് വിളിച്ചു പറഞ്ഞത്.
‘കാണാൻ കൊള്ളാത്തവർ’ അതായത്,
കറുത്ത നിറമുള്ളവർ സാധാരണ തെറി പറയുന്നവർ എന്ന് കൂടിയാണ് മുരളീധരൻ പറഞ്ഞു വയ്ക്കുന്നത്.
മലിനമായ ഇത്തരം മനസ്സുമായി നടക്കുന്നവരാണ് ഇന്നത്തെ കോൺഗ്രസ്സ് നേതൃത്വം.
ശ്രീ രാജ്‌മോഹൻ ഉണ്ണിത്താന് നല്ല നമസ്കാരം പറയാൻ തോന്നിപ്പോയി.ഉണ്ണിത്താൻ അന്ന് പറഞ്ഞപ്പോൾ വാക്കുകളിൽ സ്ത്രീവിരുദ്ധത കടന്നു കൂടിയിരുന്നു എന്നത് ശരിയാണ് .ആർക്കെതിരെ അങ്ങനെപറഞ്ഞാലും അതൊന്നും അംഗീകരിക്കാനും ആകില്ല.പക്ഷേ,ശീലിച്ചുപോയ വാക്കും ശൈലിയും ആയിരുന്നെകിലും
ശ്രീ ഉണ്ണിത്താൻ,
താനറിഞ്ഞ മുരളീധരൻ,അറുവഷളനാണ് എന്ന് പറയുകയായിരുന്നു.
ആര്യ കടന്നുവന്നത് സമരങ്ങളിലൂടെയും,
സംഘടനാ പ്രവർത്തനങ്ങളിലൂടെയുമാണ്.
സ്വന്തമായി ഇപ്പോഴും ഒരു വീടുപോലുമില്ലാത്ത,ബുദ്ധിമുട്ടുകൾ നിറഞ്ഞ
ജീവിത വഴികളിലൂടെയാണ് ആര്യയുടെ യാത്ര.
ശ്രീ കെ മുരളീധരനെപ്പോലെ,വായിൽ സ്വർണ്ണക്കരണ്ടിയുമായി ജനിച്ചതല്ല.
കമ്മിറ്റിക്കിടെ അച്ഛൻ മൂത്രമൊഴിക്കാൻ
പോയപ്പോൾ നേതാവായി വന്നതുമല്ല.
അതു കൊണ്ട് ഇങ്ങനെ ആക്രമിച്ചാൽ ആര്യ
തകർന്നും പോകില്ല.
അവൾ തലയുയർത്തിതന്നെ നിൽക്കും.
ശ്രീ മുരളീധരനെ നിലയ്ക്ക് നിർത്താൻ
പുതിയ ‘സെമികേഡർ പാർട്ടി’യിൽ ആരുമില്ലേ??

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!