International News

റഷ്യയില്‍ സ്‌കൂളിന് നേരെ വെടിവയ്പ്പ്; 6 മരണം,20 പേര്‍ക്ക് പരിക്ക്,അക്രമിയെത്തിയത് നാസി ചിഹ്നങ്ങളുള്ള കറുത്ത വസ്ത്രം ധരിച്ചെന്ന് റിപ്പോർട്ട്

റഷ്യയില്‍ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ ആറ് മരണം. മധ്യ റഷ്യയിലെ ഇഷെസ്‌ക് നഗരത്തിലെ സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്.20 പേര്‍ക്ക് പരുക്കേറ്റതായി റഷ്യന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അക്രമി സ്വയം വെടിവച്ച് മരിക്കുകയും ചെയ്തു. 1000 വിദ്യാര്‍ത്ഥികളും 80 അധ്യാപകരും ഉള്ള സ്‌കൂളിൽ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.കുട്ടികളും സ്‌കൂളിലെ സുരക്ഷാ ഉദ്യോഗസ്ഥനും ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് റഷ്യന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. നാസി ചിഹ്നങ്ങളുള്ള കറുത്ത വസ്ത്രം ധരിച്ചാണ് അക്രമിയെത്തിയതെന്നും ഇയാളെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും ഇല്ലെന്നും പൊലീസ് പറഞ്ഞു. അക്രമത്തിന്റെ കാരണം വ്യക്തമല്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!