Kerala kerala politics

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തിൽ അന്തിമ തീരുമാനമായില്ല; കോട്ടയത്തെ ഓണക്കിറ്റ് വിതരണം ഇന്നും മുടങ്ങും

കോട്ടയത്തെ ഓണക്കിറ്റ് വിതരണം ഇന്നും മുടങ്ങും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തിൽ അന്തിമ തീരുമാനമായില്ല. ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ഓണക്കിറ്റ് വിതരണം നിർത്തിവയ്ക്കണമെന്നായിരുന്നു നിർദേശം.സിവിൽ സപ്ലൈസ് വകുപ്പ് നൽകിയ കത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നിലാണ്. കിറ്റ് വിതരണം വൈകിയാൽ സാധനങ്ങൾ നശിക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് കത്തിൽ വ്യക്തമാക്കി.

അതേസമയം ഓണക്കിറ്റ് വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികൾക്ക് നിർദേശം നൽകി ഭക്ഷ്യവകുപ്പ്. ഇന്ന് ഉച്ചയോടെ മുഴുവൻ ഓണകിറ്റുകളും തയ്യാറാക്കണമെന്ന് ഭക്ഷ്യമന്ത്രി ജെ ആർ അനിൽ നിർദേശിച്ചു. സ്റ്റോക്കില്ലാത്ത പായസംമിക്സ്, നെയ് ഇനങ്ങൾ ഉടൻ എത്തിക്കാൻ മിൽമയോട് ആവശ്യപ്പെടും.

ഭക്ഷ്യമന്ത്രി വിളിച്ച അടിയന്തര യോഗത്തിലാണ് തീരുമാനം. ഞായറാഴ്ച റേഷൻ കടകൾ തുറന്ന് കിറ്റ് വിതരണം പൂർത്തിയാക്കണമെന്നും മന്ത്രി നിർദേശിച്ചു.ഇന്നലെ 14,000 പേരാണ് കിറ്റ് വാങ്ങിയത്, 5.87 ലക്ഷം മഞ്ഞ കാർഡ് ഉടമകൾക്കാണ് ആകെ കിറ്റ് നൽകേണ്ടത്. മഞ്ഞകാര്‍ഡുള്ളവര്‍ക്ക് പുറമെ അനാഥാലയങ്ങളിലും അഗതി മന്ദിരങ്ങളിലും കഴിയുന്ന 20000 പേര്‍ക്കും കൂടി ഓണക്കിറ്റുണ്ടാകുമെന്നും സപ്ലൈക്കോ അറിയിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!