Kerala News

അറിയിപ്പ്

വാഹന രജിസ്‌ട്രേഷൻ റദ്ദാക്കൽ : അപേക്ഷ ഓഫീസുകളിൽ എത്തിക്കണം

വാഹനരജിസ്‌ട്രേഷൻ റദ്ദാക്കാനുള്ള അപേക്ഷകൾ ഇനി അറിയിപ്പ് ഉണ്ടാകുന്നതുവരെ രജിസ്റ്റേർഡ് ആയോ നേരിട്ടോ മാത്രമെ സ്വീകരിക്കുകയുള്ളൂവെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. മുൻപ് ഓൺലൈനായി അപേക്ഷിക്കാമായിരുന്നു. വാഹനത്തിന്റെ സാധുവായ ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, പുക പരിശോധനാ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കേണ്ടതില്ല. വാഹനം ഉപയോഗിച്ച ദിവസം വരെയുള്ള ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരിൽ നിന്നും പിഴ ഈടാക്കും. രജിസ്‌ട്രേഷൻ റദ്ദാക്കുന്നതിന് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും അനുബന്ധ രേഖകളും ബന്ധപ്പെട്ട ഓഫീസിൽ ഹാജരാക്കണം.

എച്ച്.ഡി.സി & ബി.എം കോഴ്സ്: അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന സഹകരണ യൂണിയന് കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കോളേജുകളിലെ 2020-21 വർഷത്തെ എച്ച്.ഡി.സി ആന്റ് ബി.എം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് അടിസ്ഥാന യോഗ്യത. ആഗസ്റ്റ് 27 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അവസാന തീയതി സെപ്റ്റംബർ 30 ആണ്. അപേക്ഷ സമർപ്പിക്കാനും വിശദ വിവരത്തിനും www.scu.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

നീല റേഷൻ കാർഡുടമകൾക്കുള്ള ഓണക്കിറ്റ് വിതരണം ആരംഭിച്ചു.കാർഡ് നമ്പർ 1, 2 അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് 26നും3,4,5 അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് 27നും6 മുതൽ 9 വരെയുള്ള അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് 28നും കിറ്റ് വാങ്ങാം. അവസാന അക്കം പൂജ്യത്തിൽ അവസാനിക്കുന്നവർക്ക് ചൊവ്വാഴ്ച കിറ്റ് വിതരണം ചെയ്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!