മലയാളത്തിലെ പ്രിയ നടന്‍ സുരേഷ് ഗോപിക്ക് ഇന്ന് 67-ാം പിറന്നാള്‍. സുരേഷ് ഗോപിക്ക് പിറന്നാള്‍ ആശംസകളുമായി മമ്മൂട്ടിയും എത്തി.
‘പ്രിയപ്പെട്ട സുരേഷ്, ജന്മദിനാശംസകള്‍! വരാനിരിക്കുന്ന വര്‍ഷം മനോഹരമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു’ എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റിന് താഴെ നിരവധി പേരാണ് ആശംസകളുമായി എത്തിയത്.
1965ല്‍ ഓടയില്‍ നിന്ന് എന്ന ചിത്രത്തില്‍ ബാലതാരമായി തുടങ്ങി ഇന്ന് 253മത്തെ ചിത്രമായ ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രം വരെ നീണ്ടുനില്‍ക്കുന്നു സുരേഷ് ഗോപിയുടെ സിനിമ ജീവിതം. നിരപരാധികള്‍’ എന്ന ചിത്രത്തില്‍ ആദ്യമായി അവസരം നല്‍കിയ സംവിധായകന്‍ കെ.ബാലാജിയാണ് സുരേഷ് ജി.നായരെ സുരേഷ് ഗോപിയാക്കി മാറ്റിയത്. വില്ലന്‍ വേഷങ്ങളായിരുന്നു പിന്നീട്.
ഇന്നലെയിലെ ഡോ. നരേന്ദ്രന്‍, മനു അങ്കിളിലെ എസ്.ഐ മിന്നല്‍ പ്രതാപന്‍, വടക്കന്‍ വീരഗാഥയിലെ ആരോമലുണ്ണി, മണിച്ചിത്രത്താഴിലെ നകുലന്‍, കളിയാട്ടത്തിലെ കണ്ണന്‍ പെരുമലയന്‍, കമീഷണറിലെ ഭരത്ചന്ദ്രന്‍ ഐ.പി.എസ്, ലേലത്തിലെ ആനക്കാട്ടില്‍ ചാക്കോച്ചി, ക്രിസ്ത്യന്‍ ബ്രദേഴ്‌സിലെ ജോസഫ് വടക്കന്‍ അങ്ങനെ സുരേഷ് ഗോപിയെ അടയാളപ്പെടുത്തുന്ന എത്ര സിനിമകള്‍.

