Kerala kerala Trending

കുന്ദമംഗലം താഴെ പടനിലത്ത് 146 ഗ്രാം എംഡിഎംഎയുമായി ഒരു യുവതി അടക്കം നാല് പേര്‍ പിടിയല്‍

കോഴിക്കോട്:കുന്ദമംഗലം പതിമംഗലം ഭാഗത്തു പോലീസ് നടത്തിയ വാഹന പരിശോധനയിൽ 141 ഓളം ഗ്രാം എംഡിഎംഎ യുമായി യുവതി അടക്കം 4 പേർ എസ് ഐ സനീത് സി യുടെ നേതൃത്വത്തിലുള്ള കുന്ദമംഗലം പോലീസ് പിടികൂടി. അബിൻ പാറമ്മൽ( 29) അർജുൻ ഒളവണ്ണ (24) അരുൺ മണക്കടവ് (19) പാലക്കാട് സ്വദേശി പ്രസീദ (27) എന്നിവരെയാണ് പോലീസ് പിടികൂടിയത്. പിടികൂടിയ പ്രസീത വിവാഹിതായാണ്. ലോറി ഡ്രൈവർ ആയ അബിൻ പന്തീരങ്കാവ് ഒളവണ്ണ പ്രദേശങ്ങളിൽ എംഡിഎംഎ വിൽപ്പന നടത്തുന്നതായി പോലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു . ഇവർ സാധനം വാങ്ങിക്കുവാൻ പോയ വാഹനം കർണാടകയിൽ വെച്ച് അപകടത്തിൽ പെടുകയും വാഹനം അവിടെ നിർത്തി പകരം നാട്ടിലുള്ള സുഹൃത്തിന്റെ ഇന്നോവ കാർ വരുത്തി ബാംഗ്ലൂരിൽ പോയി എംഡിഎം എ വാങ്ങി വരുന്ന വഴി അപകടത്തിൽപ്പെട്ട കാർ കെട്ടിവലിച്ച് കൊണ്ടുവരികയും ആയിരുന്നു. വരുന്ന വഴി പതിമംഗലം ഭാഗത്ത് നിന്നാണ് കുന്ദമംഗലം പോലീസ് ഇവരെ പിടി കൂടിയത്. ഇന്ന് ലഹരി വിരുദ്ധ ദിനമായതിനാൽ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രണ്ട് ദിവസമായി പോലീസ് വ്യാപകമായ പരിശോധനയാണ് നടത്തിവരുന്നത്. ഇന്നലെ 14 ഗ്രാമോളം ബ്രൗൺ ഷുഗറുമായി ഫറോഖ് ഭാഗത്ത് നിന്ന് ഒരാളെ ഫറോഖ് പോലീസ് പിടി കൂടിയിരുന്നു.പിടികൂടിയ മയക്ക് മരുന്ന് എവിടെ നിന്ന് കൊണ്ട് വന്നു എന്നും,ആർക്കെല്ലാമാണ് ഇത് നൽകുന്നതെന്നു വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പിടികൂടിയ മയക്ക്മരുന്നിന് വിപണിയിൽ പത്ത് ലക്ഷത്തോളം വില വരുമെന്നു അന്വേഷണ ഉദ്യോഗസ്ഥനായ കുന്ദമംഗലം സർക്കിൾ ഇൻസ്പെക്ട്ടർ ശ്രീകുമാർ എസ് പറഞ്ഞു .എസ് ഐ സന്തോഷ് കുമാർ ജി,എസ് സിപിഒ മാരായ മനോജ് ,വി ശോബ് ലാൽ വനിത സി പി ഒ നിഗില സി,ഡൻസാഫ് എസ് ഐ മനോജ് ഇളയിടത്ത് Scpo അഖിലേഷ് കെ cpo മാരായ ജിനേഷ് ചൂലൂർ, സുനോജ് കെ,സരുൺകുമാർ പി കെ , ശ്രീശാന്ത് എൻ കെ , ഷിനോജ് മംഗലശ്ശേരി,അതുൽ, അഭിജിത്ത് ,ദിനീഷ് പി കെ , മുഹമ്മദ് മഷൂർ കെ എം. എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!