ആലപ്പുഴ: ലൗ ജിഹാദ് ആരോപണത്തില്‍ ഭീഷണി ഭയന്ന് കേരളത്തില്‍ അഭയം തേടി ജാര്‍ഖണ്ഡ് സ്വദേശികള്‍ . ചിത്തപ്പൂര്‍ സ്വദേശികളായ മുഹമ്മദ് ഗാലിബും ആശ വര്‍മയുമാണ് അഭയം തേടിയത്. ഭീഷണി ഭയന്ന് ഇരുവരും കായംകുളത്ത് എത്തിയാണ് വിവാഹിതരായത് . ഇവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് കായംകുളം ഡിവൈഎസ്പി അറിയിച്ചു.
വ്യത്യസ്ത മതസ്ഥരായ ഇവര്‍ വിവാഹിതരാകാന്‍ തീരുമാനിച്ചതിന്റെ പേരില്‍ ജാര്‍ഖണ്ഡില്‍ കടുത്ത പ്രതിഷേധം നടന്നിരുന്നു. പെണ്‍കുട്ടിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിക്കുകയും ചെയ്തിരുന്നു. പത്ത് വര്‍ഷത്തിലേറെയായി ഇരുവരും പ്രണയത്തിലാണ്. ബന്ധുക്കള്‍ക്കിടയില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിട്ട സാഹചര്യത്തിലാണ് കേരളത്തില്‍ അഭയം തേടിയത്.