ലക്ഷം രൂപയോളം വിലയുള്ള മെക്കാവോ ഇനത്തിൽ പെട്ട വളർത്തു തത്തയെ കാണാതായി. തത്തയുടെ തിരിച്ചു വരവും കാത്തിരിക്കുകയാണ് കുന്ദമംഗലം എംഎൽഎ റോഡ് പുറ്റാട്ട് കക്കാട്ടിരി വീട്ടിൽ സലാമും കുടുംബവും.ഒമ്പത് വർഷത്തോളം ആയി തത്ത ഈ വീട്ടിൽ ആണ്. ചെറുതായിരിക്കുമ്പോൾ ഒരു ലക്ഷം രൂപയ്ക്ക് ആയിരുന്നു ഈ അലങ്കാര തത്തയെ കുടുംബം വാങ്ങിക്കുന്നത്. വീട്ടിലെ തങ്ങളുടെ ഒരു കുട്ടിയെ പോലെയാണ് ഈ തത്ത എന്നാണ് കുടുംബാഗങ്ങൾ പറയുന്നത്. ചില സമയങ്ങളിൽകൂട് പൊതുവെ തുറന്നിടാറുണ്ടെന്നും തത്ത പുറത്തു പോയി സ്വയം തിരിച്ചു വരാറുണ്ടെന്നും സലാമിന്റെ ഭാര്യ പറഞ്ഞു. ഇന്നലെ വൈകീട്ട് മുതൽ ആണ് തത്തയെ കാണാതായത്. സംസാരം കുറവാണെങ്കിലും എല്ലാവരെയും ഇഷ്ടമാണെന്നും, ഇണക്കമുള്ള തത്തയായിരുന്നെന്നും ഇവർ പറഞ്ഞു. സലാമിന്റെ സഹോദരന്റെ കൂടെ വയനാട്ടിൽ ആയിരുന്നു ഈ തത്ത ആദ്യം. സലാമിന്റെ വീട്ടിലേക്ക് വന്നിട്ട് മൂന്നര വർഷം കഴിഞ്ഞു. പലതരം വിത്തിനങ്ങൾ ഭക്ഷണമാക്കുന്ന ഈ തത്ത ഉടനെ തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് സലാമിന്റെ ഭാര്യ ഷിബിലി. താത്തയുടെ വിവരങ്ങൾക്ക് കുടുംബത്തെ ബന്ധപ്പെടാനുള്ള നമ്പർ.സലാം,ഷിബിലിപുറ്റട്ട് കുന്ദമംഗലം 95622872376282541557
മെക്കാവോ ഇനത്തിൽ പെട്ട വളർത്തു തത്തയെ കാണാതായി; ഒരു ലക്ഷം രൂപയോളം വിലയുള്ള തത്തയുടെ വരവും കാത്ത് വീട്ടുക്കാർ

