കെ.ജി.ഒ.എ താമരശേരി ഏരിയ കമ്മറ്റി അംഗങ്ങൾ മീൻ കൃഷിയിലൂടെ ലഭിച്ച തുക പഠിക്കാൻ മിടുക്കിയായ കുട്ടിക്ക് ലാപ്ടോപ് വാങ്ങുന്നതിനായി നൽകും
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ താമരശേരി ഏരിയ കമ്മറ്റി അംഗങ്ങൾ കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ വിളവിറക്കിയ മത്സ്യങ്ങൾ ഈ റിപ്പബ്ലിക് ദിനത്തിൽ വിളവെടുത്തു.
നരിക്കുനിയിൽ ഒരു കോളണിയിലെ കുട്ടിക്കാണ് പഠനത്തിന്റെ ആവശ്യാർത്ഥം മത്സ്യ കൃഷിവിളവെടുപ്പിലൂടെ കിട്ടിയ തുക മുഴുവൻ ലാപ് ടോപ്പ് വാങ്ങുന്നതിനായി നർക്കുന്നത്.
അച്ഛനും അമ്മയും മൂന്ന് മക്കളുമൊക്കെയായി അച്ഛൻ്റെ കൂലി പണികൊണ്ട് അങ്ങനെ കഷ്ടിച്ച് ജീവിച്ച് പോകുന്ന കുടുംബത്തിലെ
പഠിക്കാൻ മിടുക്കിയായ ഈ കുട്ടിക്ക് അവളുടെ ആഗ്രഹം പോലെ ബി.എ ഡിന് അഡ്മിഷൻ ലഭിക്കുന്നത് കഴിഞ്ഞ വർഷമാണ്. എന്നാൽ ആ വാർത്ത അറിഞ്ഞ അന്ന് തന്നെ അച്ഛന് തലച്ചോറിൽ സ്ട്രോക്ക് വന്ന് കിടപ്പായതോടെ എല്ലാം തകിടം മറിഞ്ഞു. ആശുപത്രികളിൽ നിന്നും ആശുപത്രികളിലേക്കുള്ള അലച്ചിലുകൾക്കിടയിൽ കോഴ്സിന് ചേരാൻ ആവർഷം കഴിഞ്ഞില്ല. കുടുംബം പുലർത്താൻ കൂലിവേലക്കിറങ്ങിയ അമ്മക്കും രോഗങ്ങൾ വന്നതോടെ അതും മുടങ്ങി
അനിയൻ പഠിപ്പ് നിർത്തി പച്ചക്കറിക്കടയിൽ ജോലിക്ക് പോകുന്നത് വരെ എത്തി കാര്യങ്ങൾ.
ഈ വർഷവും അതേ കോഴ്സിന് അഡ്മിഷൻ ലഭിച്ചിട്ടുണ്ട്. പക്ഷേ കുറച്ച് ദൂരെയാണ്. ഹോസ്റ്റൽ ഫീസും മെസ് ഫീസുമൊക്കെ വേണ്ടി വരും. ആ പ്രദേശത്തുകാരായ ഒരു യുവജന സംഘടനക്കാർ അത് ഏറ്റെടുക്കാനൊരുങ്ങിയിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ പoനത്തിന് ഒരു ലാപ് ടോപ്പ് വളരെ അത്യാവശ്യമാണ് . കമ്പനി മുക്കിലെ പാറക്കുളത്തിൽ വള മത്സ്യകൃഷി വിളവെടുത്ത് അതുകൊണ്ട് കിട്ടുന്ന തുക കൊണ്ട് ലാപ്ടോപ് വാങ്ങാമെന്ന് കമ്മറ്റി തീരുമാനമെടുത്തു.
അംഗങ്ങൾ തന്നെ വാങ്ങുന്നതിന് ബുക്കു ചെയ്തതിനാൽ വിൽപന ഇനി ഒരു പ്രശ്നമായില്ല
മൽസ്യം വിറ്റുകിട്ടിയ ഇരുപത്തി അയ്യായിരം രൂപക്ക് വാങ്ങിയ ലാപ്ടോപ് വിദ്യാർത്ഥിനിക്ക് നാളെ കൈമാറും

