ചേന്ദമംഗല്ലൂർ: ഹരിത ചട്ട പാലനത്തിന്റെ ഭാഗമായി ചേന്ദമംഗല്ലൂർ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് ചേന്ദമംഗല്ലൂർ അങ്കനവാടിക്കായി ഗ്രോ ബാഗുകൾ നിറച്ച് നൽകുകയും പച്ചക്കറി വിത്തുകൾ നൽകുകയും ചെയ്തു . മുക്കം മുൻസിപ്പൽ കൗൺസിലർ ഫാത്തിമ കൊടപ്പന ഉത്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ എസ്. കമറുദ്ദീൻ ,ഷഫീഖ് മാടായി, ഷീന ടീച്ചർ, നവ്യ സന്തോഷ്, അയ്യാഷ് അബ്ദുല്ല, അദ്നാൻ സമീർ , കൃഷ്ണ ബാല എന്നിവർ സംസാരിച്ചു.
ഹരിതം: പച്ചക്കറി കൃഷിക്ക് ഒരുക്കം നടത്തി

