National News

ദക്ഷിണേന്ത്യയിലേക്കും ‘പശുരാഷ്ട്രീയം’ വ്യാപിപ്പിക്കാന്‍ ബിജെപി; കര്‍ണ്ണാടകയില്‍ ഗോവധ നിരോധനത്തിന് നീക്കം, കേരളത്തേയും ബാധിച്ചേക്കാം

പശുരാഷ്​ട്രീയം ദക്ഷിണേന്ത്യയിലേക്കും, ഗോവധ നിരോധനത്തിനൊരുങ്ങി കർണാടക, കേരള​ത്തേയും ബാധിക്കും

ഉത്തരേന്ത്യയില്‍ പയറ്റിത്തെളിഞ്ഞ ‘പശു രാഷ്ട്രീയം’ ദക്ഷിണേന്ത്യയിലേക്ക് കൂടി വ്യാപിപ്പിക്കാനൊരുങ്ങി ബി.ജെ.പി. കര്‍ണാടക ഗോവധ നിരോധന കന്നുകാലി സംരക്ഷ ഭേദഗതി ബില്‍ ഡിസംബര്‍ ഏഴിന് ആരംഭിക്കുന്ന ശൈത്യകാല നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് ബി.ജെ.പി തീരുമാനം.

കന്നുകാലികളെ കശാപ്പുചെയ്യുന്നതും വില്‍ക്കുന്നതുമെല്ലാം നിരോധന പരിധിയില്‍ ഉള്‍പ്പെടുത്തുന്നതാണ് ബില്‍. കന്നുകാലികളെ അറുക്കുന്നതും ബീഫ് ഉപയോഗിക്കുന്നതും മറ്റു സംസ്ഥാനങ്ങളിലേക്ക് വില്‍ക്കുന്നതുമെല്ലാം നിരോധന പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനാല്‍ നിയമം കേരളത്തേയും സാരമായി ബാധിച്ചേക്കും. അതിര്‍ത്തി കടന്ന് കേരളത്തിലെത്തുന്ന കന്നുകാലികളുടെ വരവിനേയും ബാധിക്കുമെന്നതിനാല്‍ മലയാളികളടക്കമുള്ളവരും നിയമത്തെ ആശങ്കയോടെയാണ് കാണുന്നത്.

2018 നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രകടന പത്രികയില്‍ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു സമ്പൂര്‍ണ ഗോവധ നിരോധനം. ഗോവധ നിരോധനം കര്‍ണാടകയില്‍ ഉടന്‍ നടപ്പാക്കുമെന്ന് ദക്ഷിണേന്ത്യയുടെ ചുമതലയുള്ള ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവി കഴിഞ്ഞയാഴ്ച ട്വീറ്റ് ചെയ്തിരുന്നു.

മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തിയതായും ബില്‍ അടുത്ത നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള ഒരുക്കം നടക്കുകയാണെന്നും കര്‍ണാടക മൃഗസംരക്ഷണ മന്ത്രി പ്രഭു ചൗഹാന്‍ വ്യക്തമാക്കി.

2010ല്‍ അധികാരത്തിലിരിക്കെ യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ സമ്പൂര്‍ണ ഗോവധ നിരോധന ബില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍, അന്നത്തെ ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജ് ബില്ലിന് അനുമതി നല്‍കിയില്ല. 2013ല്‍ അധികാരമേറ്റ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ബില്‍ എടുത്തുകളയുകയും ചെയ്തിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!