അരൂരില്‍ പൂതന പരാമര്‍ശം അരൂരില്‍ തിരിച്ചടിയായെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിലയിരുത്തല്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ ജി സുധാകരന്‍ നടത്തിയ പൂതന പരാമര്‍ശം തിരിച്ചടിയായെന്നാണ് സെക്രട്ടേറിയറ്റ് വിലയിരുത്തല്‍. ഷാനിമോള്‍ ഉസ്മാനെതിരായ കേസും അനവസരത്തിലുള്ളതായി. വിശദമായ പരിശോധന അരൂരിലെ തോല്‍വിയില്‍ നടത്തണമെന്നാണ് ജില്ലാ നേതൃത്വത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.
എന്നാല്‍ തന്റെ വാക്കുകള്‍ മാധ്യമങ്ങളുമായി ചേര്‍ന്ന് ചിലര്‍ വളച്ചൊടിച്ചുവെന്നാണ് ജി സുധാകരന്റെ നിലപാട്. മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥി വിശ്വാസി പ്രതിച്ഛായ സൃഷ്ടിക്കാന്‍ നടത്തിയ പ്രസ്താവനകള്‍ ഗുണം ചെയ്തില്ല. യുഡിഎഫിന് അനുകൂലമായി ന്യൂനപക്ഷ ഏകീകരണമുണ്ടായി. എറണാകുളത്ത് അപ്രതീക്ഷിതമായുണ്ടായ വെള്ളക്കെട്ട് ഇടതുസ്ഥാനാര്‍ത്ഥിക്കാണ് ദോഷം ചെയ്തതെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. ഉറച്ച നാലായിരത്തോളം വോട്ടുകള്‍ പോള്‍ ചെയ്യിക്കാനായില്ല. തിരിച്ചറിയല്‍ രേഖകള്‍ നഷ്ടപ്പെട്ടവരെ വോട്ടുചെയ്യിക്കാന്‍ നടത്തിയ ശ്രമം യുഡിഎഫ് തടയുകയായിരുന്നു. മറിച്ചായിരുന്നെങ്കില്‍ എറണാകുളം പിടിച്ചെടുക്കാനാകുമായിരുന്നുവെന്നും യോഗം വിലയിരുത്തി.

