തീയേറ്ററുകളെ ഇളക്കിമറിച്ച് നാഗചൈതന്യയുടെയും സായി പല്ലവിയുടെയും ചിത്രം ലവ് സ്റ്റോറി. ചിത്രം റിലീസ് ചെയ്ത എല്ലാ തീയേറ്ററുകളിലും ചിത്രം ഹൗസ്ഫുള്‍ ആണ്.. ആദ്യ ദിനം തന്നെ 10 കോടി നേടിയാണ് സായി പല്ലവി ചിത്രം കുതിക്കുന്നത്.റിലീസ് ചെയ്ത തിയറ്ററുകളിലെല്ലാം ‘ലവ് സ്റ്റോറി’ ഹൗസ്ഫുള്‍ പ്രദര്‍ശനം തുടരുകയാണ്. ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലായി ഒറ്റദിവസം കൊണ്ട് ചിത്രം 6.94 കോടി രൂപ കളക്ഷന്‍ നേടി. കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തിയറ്ററുകളിലെത്തിയ ഒരു ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും മികച്ച സ്വീകാര്യതയാണ് ലവ് സ്റ്റോറിയുടേത്. വിദേശത്തും ചിത്രത്തിനു കിടിലന്‍ പ്രതികരണമാണ് ലഭിക്കുന്നത്.
എനിക്കും എന്റെ ലവ് സ്റ്റോറി ടീമിനും ഇന്ന് വളരെ വൈകാരികമായിരുന്നു. കലാകാരന്മാര്‍, സംവിധായകര്‍, നിര്‍മ്മാതാക്കള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെടെ എല്ലാവരും സിനിമയുടെ വിജയത്തിനായി പ്രാര്‍ത്ഥിച്ചു, ഇനി ഇത് ഞങ്ങളുടെ മാത്രം സിനിമയല്ല. പ്രേക്ഷകരുടേതുമാണ് എന്നതിന് തെളിവ് ഇതാ’- വീഡിയോ പങ്കുവെച്ചുകൊണ്ട് സായി പല്ലവി പറഞ്ഞു.

