Entertainment News

കടലില്‍ വീണ തെരുവ് നായയെ രക്ഷപ്പെടുത്തി പ്രണവ് മോഹന്‍ലാല്‍ ;വീഡിയോ വൈറല്‍

കടലില്‍ വീണ തെരുവുനായയെ രക്ഷിച്ച് പ്രണവ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ ചെന്നൈയിലെ വീടിന് സമീപത്ത് വെച്ചായിരുന്നു സംഭവം. കടലില്‍ അകപ്പെട്ട നായയെ നീന്തിച്ചെന്ന് രക്ഷിക്കുന്ന പ്രണവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

https://www.facebook.com/watch/?v=459298471894931

രണ്ടു മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിൽ കടലിൽ നിന്ന് പ്രണവ് നീന്തിവരുന്നതു കാണാം. കരയോട് അടുത്തെത്തുമ്പോഴാണ് പ്രണവിന്റെ കയ്യിലൊരു നായയുണ്ടെന്ന് മനസിലാകുന്നത്. തീരത്ത് നിന്നവരുടെ അടുത്തേക്ക് നീന്തിക്കയറിയ പ്രണവ് നായയെ കരയിലെത്തിക്കുകയും രക്ഷപ്പടുത്തിയ തെരുവുനായയെ മറ്റു നായ്ക്കൾക്കൊപ്പം വിട്ടതിനു ശേഷം ഒന്നും സംഭവിക്കാത്ത മട്ടിൽ പ്രണവ് നടന്നു പോകുന്നതും നിങ്ങൾക്ക് വീഡിയോയിലൂടെ കാണാൻ സാധിക്കും. കഴിഞ്ഞ ലോക്ക്ഡൗണ്‍ സമയത്ത് നടന്ന സംഭവമാണിതെന്നാണ് സൂചന.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!