Kerala News

നേതൃത്വത്തിനോട് അതൃപ്തി; വിഎം സുധീരന്‍ രാജിവച്ചു

കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ വി എം സുധീകരന്‍ രാജിവച്ചു.കെ.പി.സി.സി പ്രസിഡൻറായിരുന്ന സുധീരൻ നേതൃത്വവുമായുള്ള സ്വരചേർച്ചയിലായിരുന്നു ആദ്യം പ്രസിഡൻറ് സ്ഥാനം രാജിവെച്ചത്. അതേസമയം കോൺഗ്രസ്സിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ എ.ഐ.സി.സി അംഗം താരിഖ് അൻവർ ഇന്ന് കേരളത്തിൽ എത്തിനിരിക്കെയാണ് സുധീരൻറെ രാജി രാജിക്കത്ത് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് കൈമാറി.

പാര്‍ട്ടിയില്‍ സമീപകാലത്തുണ്ടായ പുനഃസംഘടന ഉള്‍പ്പെടെയുള്ള നടപടികളില്‍ കടുത്ത അതൃപ്തിയാണ് സുധീരനു ഉണ്ടായിരുന്നത് , തന്നെ പാര്‍ട്ടി നേതൃത്വം അവഗണിക്കുന്നു എന്ന നിലപാടായിരുന്നു വി എം സുധീരന് ഉണ്ടായിരുന്നത്. അടുത്ത കേന്ദ്രങ്ങളോട് അദ്ദേഹം പല തവണ ഇക്കാര്യം സൂചിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്

എന്നാല്‍, ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് രാജി എന്നാണ് കെപിസിസി നല്‍കുന്ന വിശദീകരണം.

അതിനിടെ, രാജി വിവരം പുറത്ത് വരുമ്പോള്‍ വിഷയം പരാമര്‍ശിക്കാതെയുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റും സുധീരന്‍ പങ്കുവച്ചിട്ടുണ്ട്. അച്യുതമേനോന്‍ മന്ത്രിസഭയില്‍ കെ.കരുണാകരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ സത്യപ്രതിജ്ഞചെയ്ത് അധികാരത്തില്‍ പങ്കാളിയായതിന്റെ സുവര്‍ണ്ണജൂബിലി എന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് പോസ്റ്റ്. മുന്‍കൂട്ടിയുള്ള ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള ക്രമീകരണവും അഥവാ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നാല്‍ അതെല്ലാം ചര്‍ച്ചകളിലൂടെ പരിഹരിക്കുന്ന പ്രവര്‍ത്തനശൈലിയും ആ മന്ത്രിസഭയെ വേറിട്ടതാക്കുന്നു. അച്യുതമേനോന്‍ കരുണാകരന്‍ കൂട്ടുകെട്ടിന്റെ വിജയഗാഥയാണ് ആ സര്‍ക്കാര്‍ എന്നും സുധീരന്‍ ഓര്‍മ്മിപ്പിക്കുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!