തിരുവനന്തപുരം: ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസിലെ പ്രതി ശബരീനാഥിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ്. ജാമ്യം റദ്ദാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വഞ്ചിയൂര്‍ പൊലീസ് വിവിധ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അതത് കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതികള്‍ ആയിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
തിരുവനന്തപുരത്ത് അഭിഭാഷകനില്‍ നിന്ന് ശബരീനാഥ് 34 ലക്ഷം രൂപ തട്ടിയെടുത്തതില്‍ കേസെടുത്തതിന് പിന്നാലെയാണ് പൊലീസ് നീക്കം. ശബരീനാഥിനായുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ സാമ്പത്തിക ലാഭമുണ്ടാക്കി കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ശബരിനാഥിന്റെ പുതിയ തട്ടിപ്പ്. 2024 ജനുവരി മുതലാണ് പണം വാങ്ങി തുടങ്ങിയത്. പിന്നീട് മുടക്കിയ തുകയോ അതിനുള്ള ലാഭമോ നല്‍കിയില്ല. ഈ കൊമേഴ്‌സ് ബിസിനസ് എന്നപേരില്‍ ഒരു സ്ഥാപനം ഇതിനായി തുടങ്ങിയിരുന്നു. ഇത് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ തുടര്‍നടപടികളിലേക്ക് പോകാതെ വന്നതോടെയാണ് അഭിഭാഷകനായ സഞ്ജയ് പരാതി നല്‍കിയത്.

