ക്വട്ടേഷനുകൾ ക്ഷണിച്ചു
ഗവ. എൻജിനീയറിങ് കോളേജ് ലാബുകളിലേക്ക് കെമിക്കല്‍സ് വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള കമ്പനികളിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകൾ “ക്വട്ടേഷന്‍ നമ്പർ 17 /23-24 -കെമിക്കല്‍സ് വിതരണത്തിനുള്ള ക്വട്ടേഷന്‍” എന്ന് കവറിനു പുറത്ത് പ്രത്യേകം രേഖപ്പെടുത്തി ‘പ്രിൻസിപ്പൽ, ഗവ.എൻജിനീയറിങ് കോളേജ്, കോഴിക്കോട്, വെസ്സ് ഹിൽ (പി ഒ), പിന്‍ 873005’ എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. സാധനങ്ങളുടെ വിതരണത്തിന് ആവശ്യമായ സമയം പരാമര്‍ശിക്കണം. പൂരിപ്പിച്ച ക്വട്ടേഷനുകൾ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ആഗസ്റ്റ് നാലിന് ഉച്ചക്ക് രണ്ട് മണി. പൂരിപ്പിച്ച ക്വട്ടേഷനുകൾ അന്നേ ദിവസം വൈകീട്ട് മൂന്ന് മണിക്ക് തുറക്കുന്നതാണ്. ആവശ്യമായ സാമഗ്രികളുടെ വിശദാംശങ്ങളും അവയുടെ വിതരണത്തെ കുറിച്ചുള്ള വ്യവസ്ഥകളും www.geckkd.ac.in എന്ന വെബ് സൈറ്റില്‍ നിന്നും നിന്നും ലഭിക്കും.
സൗജന്യ വർക്ക്ഷോപ്
കെൽട്രോൺ നടത്തി വരുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ് കോഴ്സിന്റെ സൗജന്യ ഓൺലൈൻ ക്ലാസ് ജൂലൈ 27, 28, 29 തിയ്യതികളിൽ വൈകുന്നേരം ഏഴ് മണി മുതൽ എട്ട് മണി വരെ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് : 9072592412, 9072592416
അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്യൂണിറ്റി കോളേജ് 2023 ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. വിദൂര വിദ്യാഭ്യാസ രീതിയിൽ നടത്തുന്ന കോഴ്‌സിന്റെ ഭാഗമായി കോണ്ടാക്ട് ക്ലാസ്സുകളും പ്രാക്സിക്കലുകളും ഇന്റേൺഷിപ്പും ടീച്ചിംഗ് പ്രാക്ടീസും ഉണ്ടായിരിക്കും. ഒരു വര്‍ഷത്തെ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് നിബന്ധനകൾക്ക് വിധേയമായി അഡ്വാന്‍സ് ഡിപ്ലോമയുടെ രണ്ടാംവര്‍ഷ കോഴ്‌സിലേക്ക് ലാറ്ററല്‍ എന്‍ട്രി സൗകര്യം ലഭ്യമാണ്. https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷകൾ ഓണ്‍ലൈനായി സമർപ്പിക്കണം. വിശദവിവരങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : ആഗസ്റ്റ് 10. കൂടുതൽ വിവരങ്ങൾക്ക് : 8089379318
താത്ക്കാലിക നിയമനം
വെസ്റ്റ്ഹില്‍ ഗവ.പോളിടെക്നിക്ക് കോളേജില്‍ ജനറല്‍ ഡിപ്പാർട്ട്മെന്റിലും മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തിലും ഫിസിക്സ് ലക്ചറര്‍, ട്രേഡ്‌സ്മാൻ ( ഹൈഡ്രോളിക്‌സ് / പ്ലംബർ ) എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഫിസിക്സ് ലക്ചറര്‍ തസ്തികക്ക് എം എസ് സി ഫിസിക്‌സും (നെറ്റ് അഭലഷണീയം ) ട്രേഡ്‌സ്മാൻ ബന്ധപ്പെട്ട വിഷയത്തില്‍ ഐ ടി ഐ/ ടി എച്ച്എസ് എല്‍ സി സർട്ടിഫിക്കറ്റുമാണ് യോഗ്യത. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസൽ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 27ന് രാവിലെ 10.30ന് കോളേജില്‍ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
സീറ്റ് ഒഴിവ്
2023-24 അധ്യയന വർഷത്തിൽ താനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബി സി എ, ബി എ ഇംഗ്ലീഷ്, ബി എസ് സി ഇലക്ട്രോണിക്സ്, ബി ബി എ ബിരുദ കോഴ്സുകളിൽ മൂന്നാം സെമസ്റ്ററിൽ വിവിധ കാറ്റഗറികളിൽ സീറ്റ് ഒഴിവുണ്ട്. പ്രവേശനം ലഭിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ജൂലൈ 31ന് ഉച്ചക്ക് 2 മണിക്ക് മുൻപായി യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം കോളേജ് ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : gctanur.ac.in , 0494-2582800
അപേക്ഷ ക്ഷണിച്ചു
കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡലൂം ടെക്നോളജിയിൽ (ഐ.ഐ.എച്ച്.ടി) ആരംഭിക്കുന്ന ക്ലോത്തിംഗ് ആൻഡ് ഫാഷൻ ടെക്നോളജി കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷക്കാലയളവുള്ള ഈ കോഴ്സിന് എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 35 വയസ്സ്. കോഴ്സ് ഫീ കോഷൻ ഡെപ്പോസിറ്റ് ഉൾപ്പെടെ 21,200/- രൂപ. താൽപര്യമുള്ളവർ ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം ഇൻസ്റ്റിറ്റ്യൂട്ടിൽ ഹാജരാകേണ്ടതാണ്. അവസാന തീയ്യതി : ആഗസ്റ്റ് നാല്. കൂടുതൽ വിവരങ്ങൾക്ക് : 0497 2835390 www.iihtkannur.ac.in

