Local News

കളൻതോട് എംഇഎസ് കോളേജിലെ റാഗിംഗ്: ജാമ്യത്തിനായി പ്രതികൾ, പിതാവിനെ സ്വാധീനിക്കാൻ ശ്രമം

കോഴിക്കോട്: കളൻതോട് എംഇഎസ് കോളേജിലെ റാഗിംഗിൽ വിദ്യാർത്ഥികൾക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്. പ്രതികൾക്കായുള്ള തിരച്ചിൽ ഊർചിതമാക്കി. ഇവരുടെ വീടുകളിലും മറ്റിടങ്ങളിലും കുന്ദമംഗലം പോലീസ് നിരവധി തവണയാണ് എത്തിയത്. പ്രതികൾ ജാമ്യത്തിനായി ശ്രമിക്കുന്നതായി വിവരമുണ്ട്.

കേസിൽ പ്രതികളായ കൊടുവള്ളി കരുവമ്പൊയിൽ ചിരുകണ്ടം അമ്പത്ത് ആദിൽ ഇർഫാൻ, പുതുപ്പാടി മുഹമ്മദ് ഇഷാം, ചെലവൂർ മുണ്ടയാത്ത് ഹൌസിൽ ഷാനിൽ, കൊടുവള്ളികച്ചേരി കുന്നുമ്മൽ സിറാജ്, കണ്ടാലറിയാവുന്ന നിരവധി പേർക്കെതിരെയണ കുന്ദമംഗലം പോലീസ് കേസെടുത്തിരിക്കുന്നത്.

കോളേജിൽ നിന്നും ഇവരെ നിലവിൽ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാല സംഭവത്തിൽ വിശദീകരണം നൽകാൻ കോളേജിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാം വർഷ സോഷ്യോളജി വിദ്യാർത്ഥി മിഥിലാജിന് കഴിഞ്ഞ ദിവസമായിരുന്നു സീനിയർ വിദ്യാർത്ഥികളിൽ നിന്നും അതിക്രൂരമായി മർദ്ദനമേറ്റത്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു പരിക്കേറ്റ മിഥിലാജ്.

മർദ്ദനത്തിൽ വിദ്യാർത്ഥിയുടെ മൂക്കിന്റെ പാലം തകർന്നതായും കാഴ്ചയ്‌ക്ക് തകരാർ സംഭവിച്ചതായും ഡോക്ടർമാർ അറിയിച്ചിരുന്നു. കണ്ടാലറിയാവുന്ന പത്തോളം പേരാണ് മർദ്ദിച്ചതെന്നായിരുന്നു മിഥിലാജിന്റെ പിതാവ് നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കുന്ദമംഗലം പോലീസ് കേസെടുത്തത്.

പിതാവിനെ സ്വാധീനിക്കാൻ പ്രതികളെ രക്ഷപ്പെടുത്താനും നിരവധി പേരാണ് വീട്ടിലെത്തി കൊണ്ടിരിക്കുന്നതെന്ന് പിതാവ് ജനശബ്ദത്തോട് പറഞ്ഞു. സമൂഹത്തിന്റെ നാനാ തുറകളിലുള്ള ആളുകളാണ് ഇത്തരത്തിലുള്ള ക്രൂരമായ ചൈതിക്ക് എത്തുന്നതെന്നും , ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. അവരോടൊക്കെ നിങ്ങളുടെ മക്കൾക്കാണ് ഇത് സംഭവിച്ചെങ്കിൽ ഇതേ ഒരു നിലപാടാണ് നിങ്ങൾക്ക് ഉണ്ടാവുക എന്നും അദ്ദേഹം മറിച്ച് ചോദിക്കുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!