Entertainment News

ഫഹദിന്റെ അഭിനയം ഗംഭീരം;മാലിക്കിനെ പ്രശംസിച്ച് കമൽ ഹാസൻ

മാലിക്കിനെ പ്രശംസിച്ച് ഉലക നായകൻ കമല്‍ ഹാസന്‍. സംവിധായകന്‍ ലോകേഷ് കനകരാജും സിനിമയെ പ്രശംസിച്ചു. ചെന്നൈയില്‍ നടക്കുന്ന വിക്രമം സിനിമയുടെ ഷൂട്ടിങ്ങിനിടയിലായിരുന്നു ഇരുവരും മാലിക്ക് കണ്ടത്. തുടര്‍ന്ന് ചെന്നൈയില്‍ കമല്‍ഹാസന്റെ ഓഫീസില്‍ വെച്ചാണ് മഹേഷ് നാരായണനും ഫഹദിനും ഇരുവരും അഭിനന്ദനം അറിയിച്ചത്. മാലിക്കിന്റെ നിര്‍മ്മാതാവ് ആന്റോ ജോസഫാണ് ഇക്കാര്യം അറിയിച്ചത്.

മഹേഷ് നാരായണനെയും ഫഹദ് ഫാസിലിനേയും അഭിനന്ദിച്ച് ഉലകനായകൻ കമലഹാസനും സംവിധായകൻ ലോകേഷ് കനകരാജും. മഹേഷ് നാരായണൻ ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മാലിക്ക് സിനിമ കണ്ടതിനു ശേഷമായിരുന്നു ഇരുവരുടെയും പ്രതികരണം. മാലിക്കിന്റെ മേക്കിങ്ങിനെയും സംവിധാന ശൈലിയെയും പ്രശംസിച്ച കമലഹാസൻ, ഫഹദ് ഫാസിലിന്റെ അഭിനയം ഗംഭീരമാണെന്നും വിലയിരുത്തി. ചിത്രം തീയറ്ററുകളിൽ എത്തിയിരുന്നെങ്കിൽ വേറെ ലെവലായേനെ എന്നായിരുന്നു സംവിധായകൻ ലോകേഷ് കനകരാജിന്റെ അഭിപ്രായം. കഴിഞ്ഞ ദിവസം ചെന്നൈയിൽ കമലഹാസന്റെ ഓഫിസിൽ വച്ചാണ് ഉലകനായകനും ലോകേഷ് കനകരാജും ഫഹദിനെയും മഹേഷ് നാരായണന്റെയും അഭിനന്ദിച്ചത്. ഷൂട്ടിങ്ങു പുരോഗമിക്കുന്ന വിക്രം സിനിമയുടെ ഒഴിവുവേളയായിലാണ് ഇവർ ഇരുവരും മാലിക്ക് കാണാനിടയായത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!