Local

സുപ്രീം കോടതി | പരാമർശങ്ങൾ കേന്ദ്ര സർക്കാർ ദുരുപയോഗപ്പെടുത്തും: യു സി രാമൻ

കോഴിക്കോട്: ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാന തത്വങ്ങളെ പോലും ചോദ്യം ചെയ്യുന്ന പരാമർശങ്ങളാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ നിന്നുണ്ടായത്. പട്ടിക വിഭാഗങ്ങളിൽ തന്നെ സമ്പന്നരും ഉന്നതരുമുണ്ടെന്നും സംവരണത്തിൽ മാറ്റം വരുത്തണമെന്നുമുള്ളതും പട്ടിക വിഭാഗങ്ങളിലെ സമ്പന്നർ അർഹരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നുവെന്നുമൊക്കെയാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി ഒരു കേസിൽ വാദം കേൾക്കവേ പരാമർശിച്ച് പോയത്. ഇതെല്ലാം തന്നെ ഭരണഘടനയുടെ അടിസ്ഥാനത്തെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് മുൻ എംഎൽഎയും ഇന്ത്യൻ യൂനിയൻ ദളിത് ലീഗ് സംസ്ഥാന അധ്യക്ഷനുമായ യു സി രാമൻ പറഞ്ഞു.

കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതിയുടെ ഈ പരാമർശം ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ പൊളിച്ചെഴുതാനുള്ള കേന്ദ്ര സർക്കാറിന്റെ ഗൂഢനീക്കങ്ങൾക്കുള്ള രംഗമൊരുക്കുന്നതിനുതകുന്നതാണ്. ഭരണഘടന നൽകിയ മൗലികാവകാശങ്ങളും തുല്യതക്ക് വേണ്ടിയും അവർണരെ കൈ പിടിച്ചുയർത്താനും ദീർഘവീക്ഷണമുള്ള മഹാന്മാർ ഭരണഘടനയിലുൾപ്പെടുത്തിയ സംവരണത്തെ തകർക്കാനുള്ള ഏതൊരു നീക്കത്തെയും ചെറുത്ത് തോൽപ്പിക്കുമെന്നും യു സി രാമൻ പറഞ്ഞു.

ആന്ദ്രാ പ്രദേശിലെ ആദിവാസി മേഖലകളിൽ അധ്യാപക നിയമനത്തിലെ പട്ടികവർഗക്കാർക്ക് 100 ശതമാനം സംവരണം അനുവദിച്ചതിനെ റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി കടന്ന് പറഞ്ഞത്. സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലും മറ്റ് വിവിധങ്ങളായ സ്ഥാപനങ്ങളിലും പട്ടികജാതി, പട്ടികവർഗക്കാർക്ക് ജനസംഖ്യാനുപാതികമായ സാന്നിദ്ധ്യം ഇന്നുമില്ല എന്നതും കോടതി പരിശോധിക്കണം. ജുഡിഷ്യറിയിൽ തന്നെ നോക്കിയാൽ ഹൈക്കോടതികളിലും സുപ്രീം കോടതിയിലും ജഡ്ജിമാരായി പട്ടികജാതി, വർഗത്തിൽ പെട്ട എത്രപേരുണ്ടെന്ന് എങ്കിലും കോടതി പരിശോധനക്ക് വിധേമാക്കിയെങ്കിൽ നന്നായെന്നും കൂടുതൽ യാഥാർഥ്യങ്ങളിലേക്ക് അത് വെളിച്ചം വീശുമായിരുന്നു. ഏതായാലും സുപ്രീം കോടതിയുടെ പരാമർശങ്ങൾ അങ്ങേയറ്റം ഖേദകരവും അനവസരത്തിലുള്ളതുമായിപ്പോയെന്നും യു സി രാമൻ അഭിപ്രായപ്പെട്ടു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!