കോഴിക്കോട് : തമിഴ് നാട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ കനത്ത സുരക്ഷ ഒരുക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. ഇദ്ദേഹത്തെ പാർപ്പിച്ച അഗതി മന്ദിരത്തിലെ 90 പേരെയും കോറന്റൈൻ ചെയ്തു കഴിഞ്ഞു. തമിഴ് നാട് സ്വദേശിയെ സുരക്ഷിത മേഖലയിലേക്ക് എത്തിച്ച സിറ്റിയിലെ പോലീസ് ഉദ്യോഗസ്ഥനായ സി ഐയും നിലവിൽ നിരീക്ഷണത്തിലാണ് . ഇദ്ദേഹം മാധ്യമ പ്രവർത്തകർ അടക്കം പലരുമായി ബന്ധപ്പെട്ടിരുന്നു.
നിലവിൽ മെഡിക്കൽ കോളേജ് സമീപത്തെ സ്കൂളിൽ ആരംഭിച്ച അഗതി കേന്ദ്രം ജില്ലാ ഭരണകൂടം കോവിഡ് കെയർ സെന്റർ ആയി മാറ്റിയിരിക്കുകയാണ് . തമിഴ് നാട് സ്വദേശിയുടെ സഞ്ചാര പാത തയ്യാറാക്കുന്ന കാര്യം ദുഷ്ക്കരമാണെന്നു നേരത്തെ അധികൃതർ അറിയിച്ചിരുന്നു . ഇതേ തുടർന്ന് കർശന പരിശോധനയും ജാഗ്രതയും ജില്ലയിൽ തുടരും