കോൺഗ്രസ് രാഷ്ട്രീയത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവായിരുന്നു അദ്ദേഹം. ജനകീയ പ്രശ്നങ്ങളിൽ ഇടപെടാനും സങ്കുചിത താല്പര്യങ്ങൾക്കുപരിയായി പൊതുതാൽപര്യം ഉയർത്തിപ്പിടിക്കാനും തലേക്കുന്നിൽ ബഷീർ ശ്രമിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
തലേക്കുന്നില്‍ ബഷീറിന്റെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കോണ്‍ഗ്രസ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും സ്വന്തം ജീവിതത്തില്‍ അത് പ്രവര്‍ത്തികമാക്കാനും തലേക്കുന്നില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്നു. ആര്‍ക്കും മാതൃകയാക്കാവുന്ന വ്യക്തിത്വം. രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നതിലുപരി സാമൂഹിക സാംസ്‌കാരിക സാഹിത്യ സഹകരണരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിനായി. ‘രാജീവ് ഗാന്ധി- സുര്യതേജസ്സിന്റെ ഓര്‍മയ്ക്ക്’ ഉള്‍പ്പെടെ നിരവധി പുസ്തകങ്ങളുടെ രചയിതാവ് കൂടിയായിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനരീതികളെ എന്നും ആരാധനയോടെ മാത്രമെ ഏതൊരു രാഷ്ട്രീയ, സാമൂഹിക, സാംസ്‌ക്കാരിക പ്രവര്‍ത്തകനും നോക്കിക്കാണാനാകൂ. കുടുംബാംഗങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നു.

