ജില്ലയില്‍ 480 പേര്‍ക്ക് കോവിഡ്

0
107
Coronavirus update: पिछले 24 घंटे में मिले 23950 संक्रमित | Hindi News,  हिंदी समाचार, Samachar, Breaking News, Latest Khabar


ജില്ലയില്‍ ഇന്ന് 480 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്കുമാണ് പോസിറ്റീവായത്. 16 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 460 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പ്പറേഷന്‍ പരിധിയില്‍ 158 പേര്‍ക്ക് സമ്പര്‍ക്കം വഴി പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.

6494 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 477 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. 7.39 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 5021 പേരാണ് പോസിറ്റീവായി ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍. മറ്റു ജില്ലക്കാരായ 183 പേര്‍ ജില്ലയില്‍ ചികിത്സയിലുണ്ട്. 4023 പേരാണ് വീടുകളില്‍ ചികിത്സയിലുള്ളത്. പുതുതായി വന്ന 1510 പേര്‍ ഉള്‍പ്പെടെ 22659 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here