Trending

പള്ളിപ്പെരുന്നാളിനിടെ വേദിയില്‍ അയ്യപ്പഭക്തിഗാനം; നിര്‍ത്താന്‍ ആവശ്യപ്പെട്ടയാളെ ഇറക്കിവിട്ട് പള്ളിക്കമ്മിറ്റി

കോട്ടയം: ക്രിസ്തീയ ദേവാലയത്തിലെ ഗാനമേളയിൽ അയ്യപ്പ ഗാനം തടസ്സപ്പെടുത്താൻ ശ്രമം നടത്തിയയാളെ ഇറക്കിവിട്ട് പള്ളിക്കമ്മറ്റി. കോട്ടയം പാലാ കിഴപ്പറയാർ പള്ളിയിലാണ് സംഭവം. ഗാനമേളയ്ക്കിടെ അയ്യപ്പ ഭക്തി ഗാനം പാടിയതിന് ഇയാൾ സ്റ്റേജിൽ കയറി പാട്ട് നിർത്താൻ ആവശ്യപ്പെടുകയായിരുന്നു.

ഇതിന് പിന്നാലെ സ്റ്റേജിൽ കയറി വർഗീയ പരാമർശം നടത്തിയ ആളെ നാട്ടുകാർ കയ്യേറ്റം ചെയ്തു. സംഭവത്തിൻ്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. സെന്റ് ഗ്രിഗോറിയോസ് പള്ളിയുടെ നൂറാം വാർഷിക പെരുന്നാളിലെ ഗാനമേളയിലായിരുന്നു സംഭവം. ‘പള്ളിക്കെട്ട് ശബരിമലയ്ക്ക് ‘ എന്ന ഗാനമാണ് തടസ്സപ്പെടുത്താൻ നോക്കിയത്.

സംഭവത്തിന് പിന്നാലെ പള്ളിക്കമ്മറ്റിയുടേയും നാട്ടുകാരുടെയും ആവശ്യത്തെ തുടർന്ന് പമ്പാ ഗണപതി അടക്കമുള്ള 5 അയ്യപ്പഭക്തിഗാനങ്ങൾ വീണ്ടും ആലപിച്ചു. ആലപ്പുഴ റെയ്ബാൻ ട്രൂപ്പിൻ്റേതായിരുന്നു ഗാനമേള.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!