Trending

സിജെപി നേതാവ് സൗരവ് ദാസിനെ ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞു

ന്യൂ ഡൽഹി: ഓക്സ്ഫോർഡ് സർവകലാശാലയിലെ പരിപാടിയിൽ പങ്കെടുക്കാൻ ലണ്ടനിലേക്ക് പോകാനൊരുങ്ങിയ കോക്രോച്ച് ജനതാ പാർട്ടി സഹ കൺവീനർ സൗരവ് ദാസിനെ ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞു. ഇമിഗ്രേഷൻ കൗണ്ടറിൽ വെച്ചാണ് തന്റെ പാസ്‌പോർട്ട് ഫ്ലാഗ് ചെയ്ത വിവരം ഉദ്യോഗസ്ഥർ അറിയിച്ചതെന്ന് സൗരവ് ദാസ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തമാക്കി.

ഓക്സ്ഫോർഡ്, കേംബ്രിഡ്ജ്, എൽഎസ്ഇ, എഡിൻബർഗ് തുടങ്ങിയ പ്രമുഖ സർവകലാശാലകളിൽ ‘കോക്രോച്ച് മൂവ്മെന്റിനെ’ക്കുറിച്ച് സംസാരിക്കാൻ ക്ഷണിക്കപ്പെട്ട തന്നെ മോദി സർക്കാർ തടയുകയായിരുന്നെന്ന് സൗരവ് ദാസ് എക്സിൽ കുറിച്ചു. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ സംഘടിപ്പിച്ച പാനൽ ചർച്ചയിൽ പങ്കെടുക്കാനാണ് താൻ ലണ്ടനിലേക്ക് തിരിച്ചതെന്നും, വിദ്യാഭ്യാസമുള്ള ചെറുപ്പക്കാർ ബൗദ്ധിക ചർച്ചകളിൽ പങ്കെടുക്കുന്നതിനെ സർക്കാർ ഭയപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

“ഞാൻ നീരവ് മോദിയോ വിജയ് മല്യയോ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു. ബാങ്കുകളിൽ നിന്ന് ആയിരക്കണക്കിന് കോടികൾ കൊള്ളയടിച്ചിരുന്നെങ്കിൽ ഈ സർക്കാർ എന്നെ പോകാൻ അനുവദിച്ചേനെ,” എന്നും സൗരവ് ദാസ് പരിഹസിച്ചു. മന്ത്രിമാർ രാജിവെക്കാൻ വിസമ്മതിക്കുന്നതിനാൽ കേന്ദ്ര സർക്കാരിന് മന്ത്രിസഭാ വികസനം പോലും നടത്താൻ കഴിയുന്നില്ലെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, ഇത്തരം നടപടികൾ തന്റെ പ്രവർത്തനങ്ങളെ തടയില്ലെന്നും ഭാവിയിൽ ലണ്ടനിലേക്കും പാരീസിലേക്കും യാത്ര ചെയ്യുമെന്നും കൂട്ടിച്ചേർത്തു.

സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ ഭാഷയിലാണ് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ പ്രതികരിച്ചത്. ലോകം ചുറ്റാൻ ഇഷ്ടപ്പെടുന്ന അധികാരത്തിലിരിക്കുന്ന ചിലർക്ക്, സൗരവിന് ഓക്സ്ഫോർഡിൽ നിന്ന് ക്ഷണം ലഭിച്ചതിലുള്ള അസൂയ കാരണമാണ് യാത്ര തടഞ്ഞതെന്ന് ദീപ്കെ എക്സിൽ ആരോപിച്ചു. വിദ്യാസമ്പന്നരുടെ ശബ്ദത്തെ നിശ്ശബ്ദമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സിജെപി കുറ്റപ്പെടുത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!