കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് കമ്മറ്റിയുടെ നേത്യത്യത്തില്‍ താമരശ്ശേരി ലേബര്‍ ഓഫിസുമായി സഹകരിച്ച് ലേബര്‍ രജിസ്ട്രേഷന് ക്യാംപ് സംഘടിപ്പിച്ചു.
വ്യാപാരഭവനില്‍ നടന്ന ക്യാംപില്‍ മുന്നൂറോളം സ്ഥാപനങ്ങളുടെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കി.
ലേബര്‍ ഓഫീസ് അറ്റന്റര്‍മാരായ സവിജ, അമ്പിളി എന്നിവര്‍ പങ്കെടുത്തു. കെ.വി.വി.ഇ എസ് ജില്ലാ സിക്രട്ടറി പി.കെ ബാപ്പു ഹാജി, യൂനിറ്റ് ജന:സെക്രട്ടറി ടി മുഹമ്മദ് മുസ്ഥഫ , ,കെ.പി അബ്ദുല്‍ നാസര്‍, ടി.ജയപ്രകാശ്, ടി.ജിനിലേഷ് എന്നിവര്‍ നേതൃത്വം നല്കി.