Entertainment News

12 കോടിയോളം മുതൽമുടക്ക്;20 കോടിക്ക് മുകളിൽ പ്രീ ബിസിനസ്സ് ‘പടവെട്ടി’ നേടിയ വിജയം

നിവിന്‍ പോളിയെ നായകനാക്കി ലിജു കൃഷ്ണ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം പടവെട്ട് മികച്ച അഭിപ്രായങ്ങളുമായി പ്രദർശനം തുടരുന്നു.ഏകദേശം 12 കോടിയോളം മുതൽമുടക്കിൽ ഒരുങ്ങിയ ചിത്രത്തിൻ്റെ ഓവർസീസ് റൈറ്റും വലിയ തുകക്കാണ് വിറ്റു പോയത്. മികച്ച കളക്ഷനുമായി ചിത്രം സൂപ്പർഹിറ്റിലേക്ക് മുന്നേറുകയാണ്.ആദ്യ ദിനങ്ങളില്‍ മികച്ച മൌത്ത് പബ്ലിസിറ്റി നേടിയെടുത്ത ചിത്രത്തിന് ദീപാവലി ദിനമായ ഇന്നും മികച്ച തിയറ്റര്‍ ഒക്കുപ്പന്‍സിയാണ് ലഭിക്കുന്നത്.12 കോടി ബജറ്റില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രത്തിന്‍റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് വലിയൊരു തുകയ്ക്കാണ് വാങ്ങിയത്. സൂര്യ ടിവിക്കാണ് ചിത്രത്തിന്‍റെ സാറ്റലൈറ്റ് അവകാശം. റിലീസിനു മുന്‍പുതന്നെ ചിത്രം 20 കോടിയുടെ പ്രീ ബിസിനസ് നേടി എന്നാണ് അണിയറക്കാര്‍ അറിയിക്കുന്നത്. മേക്കിങ്ങിനും അഭിനേതാക്കളുടെ പ്രകടനത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. നിവിൻ പോളിയുടെ പ്രകടനവും ഷമ്മി തിലകന്റെ വില്ലൻ കഥാപാത്രവുമാണ് ഏറെ ശ്രദ്ധേയമാകുന്നത്. ചിത്രത്തിൽ നിവിൻ പോളി കോറോത്ത് രവി എന്ന കഥാപാത്രമായാണ് എത്തുന്നത്. ലിജു കൃഷ്ണൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം മാലൂർ എന്ന ഗ്രാമത്തിലെ കർഷകരുടെ ജീവിതമാണ് പ്രമേയമാക്കുന്നത്. ‌ ഷൈൻ ടോം ചാക്കോ, അദിതി ബാലൻ, രമ്യ സുരേഷ്, ഇന്ദ്രൻസ്, ദാസൻ കോങ്ങാട്, സുധീഷ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!