സബ് ഇൻസ്‌പെക്ടർ ധനഞ്ജയദാസിന് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായി

0
295

സബ് ഇൻസ്‌പെക്ടർ ധനഞ്ജയദാസിന് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായി.
കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ടി.വി ധനഞ്ജയദാസിന് വിശിഷ്ട സേവനത്തിനുള്ള 2020ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചു.
കേരളപ്പിറവി ദിനമായ നവംബർ 1നാണ് അവാർഡ്‌ദാനം.
വടകര ആയഞ്ചേരിക്കടുത്ത് വി.കെ. രാധാകൃഷ്ണൻ നമ്പ്യാരുടെയും വസന്തകുമാരിയുടെയും മകനായ ധനഞ്ജയദാസ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സബ് ഇൻസ്പക്ടറാണി ദ്ദേഹം.

2018ൽ കണ്ണപുരം കഞ്ചാവ് വേട്ട, നിർധന കുടുംബങ്ങൾ വീട് വെച്ചു നൽകുന്നതിന് വേണ്ടിയുള്ള സഹായ പ്രവർത്തനം, 2019 എലത്തൂർ സ്റ്റേഷനിലെ സുനിൽകുമാറിൻ്റെ അനാഥരായ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുന്നതിനുള്ള പ്രവർത്തനം, ഹോപ്പ് ബ്ലഡ് ഡൊണേഴ്സ് ഗ്രൂപ്പ് മെമ്പർ, ലഹരി വിരുദ്ധ പ്രവർനം ബോധവൽക്കരണം മറ്റ് നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിൽ മുന്നിലാണിദ്ദേഹം.
ഭാര്യ സംഗീത കോഴിക്കോട് പ്രൊവിഡൻസ് കോളേജിൽ ഫിസിക്കൽ എഡുക്കേഷൻ ഡിപാർട്മെന്റ് ഹെഡാണ്..
മകൾ നിരുപമദാസ്,മകൻ ജഗന്നാഥ്ദാസ്

LEAVE A REPLY

Please enter your comment!
Please enter your name here