സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്. ഇന്ന് പവന് 480 രൂപ കുറഞ്ഞു.ഇതോടെ പവന് 36,720 രൂപയായി . 4590 രൂപയാണ് ഗ്രാമിന്റെ വില.
മൂന്നുദിവസത്തിനുള്ളിൽ 1,440 രൂപയുടെ കുറവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്.
ഓഗസ്റ്റ് ഏഴിനാണ് സ്വർണവില സർവകാല റെക്കോർഡ് ഭേദിച്ച് 42,000 രൂപയിലെത്തിയത്. ദേശീയ വിപണിയിൽ തുടർച്ചയായി നാലാമത്തെ ദിവസവും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി.

