kerala

മർകസ് ആർട്സ് കോളേജ് വിദ്യാർഥിയുടെ പുസ്തകം പ്രകാശനം ചെയ്തു

കാരന്തൂർ: മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ബി എസ് സി സൈക്കോളജി മൂന്നാം വർഷ വിദ്യാർഥി ഫാത്തിമ മുഹമ്മദ് നിസാം രചിച്ച പുസ്തകം പ്രകാശനം ചെയ്തു. ‘റിആം ഓഫ് റെവറീ ആൻഡ് റിയാലിറ്റി’ എന്ന ഇംഗ്ലീഷ് കവിതാ സമാഹാരം കോളേജ് സെൻട്രൽ ലൈബ്രറിയാണ് പ്രസിദ്ധീകരിച്ചത്. ലൈബ്രറി പുറത്തിറക്കുന്ന രണ്ടാമത്തെ പുസ്തകമാണിത്. സാഹിത്യകാരിയും 2024 ലെ ഉള്ളൂർ അവാർഡ് ജേതാവുമായ സാബി തെക്കേപ്പുറം മർകസ് ഡയറക്ടറേറ്റ് ഓഫ് എജ്യൂക്കേഷൻ അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. സാഹിത്യാഭിരുചിയുള്ള വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന മർകസ് ആർട്സ് ആൻഡ് സയൻസ് കോളേജ് അധികൃതരുടെയും അധ്യാപകരുടെയും ഇടപെടൽ മാതൃകാപരമാണെന്നും അവസരം ഉപയോഗപ്പെടുത്താൻ പഠിതാക്കൾ മുന്നോട്ട് വരണമെന്നും സാബി തെക്കേപ്പുറം പറഞ്ഞു.ആലപ്പുഴ മാന്നാറിലെ പുത്തൻ ബംഗ്ലാവ് മുഹമ്മദ് നിസാം-ഹസീന ദമ്പതികളുടെ മകളാണ് ഫാത്തിമ. ‘ആഷസ് ടു ഫയർ’ എന്ന പേരിൽ നേരത്തെ ഒരു കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. പ്രകാശന ചടങ്ങ് പ്രിൻസിപ്പൽ പ്രൊഫ. കെ വി ഉമർ ഫാറൂഖ് ഉദ്ഘാടനം ചെയ്തു. രചയിതാവ് ഫാത്തിമ മുഹമ്മദ് നിസാം രചനാനുഭവം പങ്കുവെച്ചു. വൈസ് പ്രിൻസിപ്പൽ ഡോ പി എം രാഘവൻ, അസി. പ്രൊഫസർമാരായ ജാബിർ ടി, വിനോദ് കുമാർ സംസാരിച്ചു. ലൈബ്രേറിയൻ ബിന്ദു കെ എസ് സ്വാഗതവും റീഡേഴ്സ് ഫോറം സെക്രട്ടറി മുഹമ്മദ് അഫ്‌ലഹ് റഹ്‌മാൻ നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

kerala Kerala Trending

കാട്ടാന ആക്രമണം; മാനന്തവാടിയില്‍ നിരോധനാജ്ഞ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറക്കന്മൂല, പയ്യമ്പളി, കുറുവ, കാടന്‍കൊല്ലി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വനംവകുപ്പിനുണ്ടായ വീഴ്ചകള്‍
kerala kerala politics

വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാട്; വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാര്‍ട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്.
error: Protected Content !!