കണ്ണൂര്‍: സംവിധായകന്‍ രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ ലൈംഗികാരോപണത്തില്‍ മന്ത്രി സജി ചെറിയാനെ തള്ളി വനിതാ കമ്മീഷന്‍. പീഡന സംഭവങ്ങളില്‍ രേഖാമൂലം പരാതി നല്‍കേണ്ടതില്ലെന്നും വിവരം കിട്ടിയാല്‍ കേസെടുത്ത് അന്വേഷിക്കാമെന്നും കമ്മീഷന്‍ അധ്യക്ഷ പി സതീദേവി വ്യക്തമാക്കി. കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. സംഭവത്തില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടുമെന്നും സതീദേവി അറിയിച്ചു.
നിജസ്ഥിതി തെളിഞ്ഞാല്‍ എത്ര ഉന്നതനായാലും പുറത്താക്കണം. രഞ്ജിത്തിനെതിരായ ആരോപണത്തില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടും. വിവരം കിട്ടിയാല്‍ അന്വേഷിക്കാം. കേസെടുക്കാം. പരാതി വേണമെന്നില്ലെന്നം സതീദേവി പറഞ്ഞു. നടിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പ്രതികരിച്ചു.