കോട്ടയം : 2018 മെയ് 28-നാണ് നട്ടാശേരി പ്ലാത്തറയില്‍ കെവിന്‍ പി.ജോസഫിനെ പ്രണയിച്ച പെണ്ണിനെ വിവാഹം കഴിച്ചുവെന്നതിന്റെ പേരിൽ ഭാര്യനീനുവിന്റെ കുടുംബാംഗങ്ങൾ ചേർന്ന് കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. കൊലപാതകം ദുരഭിമാനക്കൊലയാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.കോട്ടയം ജില്ലാ സെഷൻസ് ജഡ്‌ജി എസ് ജയചന്ദ്രൻ വിധി പ്രഖ്യാപിക്കും.
സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച കെവിന്‍ കേസില്‍ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പെടെ പ്രധാന പ്രതികളെല്ലാം കുറ്റക്കാരാണെന്ന് കോടതി പ്രഖ്യാപിച്ചു. കേസിൽ മറ്റന്നാൾ വിധി പ്രഖ്യാപിക്കും കേസില്‍ 10 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി നാലു പ്രതികളെ വെറുതെ വിട്ടു.
അതേ സമയം നീനുവിന്റെ പിതാവ് അഞ്ചാം പ്രതിയായ ചാക്കോയെയും മറ്റ് മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടതിൽ പ്രതിഷേധയുമായി കെവിന്റെ പിതാവ് രംഗത്ത്വന്നിരുന്നു. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.
കെവിന്‍ വധക്കേസിൽ പ്രതി പട്ടികയിൽ ഉള്ള 14 പേർ . ഒന്നാം പ്രതി ഷാനു ചാക്കോ, രണ്ടാം പ്രതി നിയാസ് മോന്‍ തുടങ്ങി യഥാക്രമം ഇഷാന്‍, റിയാസ്, ചാക്കോ, മനു മുരളീധരന്‍, ഷെഫിന്‍, നിഷാദ്, ടിറ്റു ജെറാം, വിഷ്ണു, ഫസില്‍ ഷെരീഫ്, ഷീനു ഷാജഹാന്‍, ഷിനു നാസര്‍, റെമീസ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ഇതില്‍ ഒന്‍പതുപേര്‍ ജയിലിലാണ്; അഞ്ചുപേര്‍ ജാമ്യത്തിലും.