സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഗുണകരമാകില്ലെന്ന് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. പ്രാദേശിക ലോക്ഡൗണ്‍ ശക്തിപ്പെടുത്തണമെന്നും സി.പി.ഐ.എം വിലയിരുത്തി. ജോലിയില്ലാതെയും മറ്റും ആളുകള്‍ നിലവില്‍ തന്നെ ബുദ്ധിമുട്ടുന്ന അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ ഇനിയൊരു സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചാല്‍ ജനങ്ങള്‍ക്കിടയില്‍ അത് സാമ്പത്തികമായും മാനസികമായും പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കുമെന്നാണ് സി.പി.ഐ.എം യോഗം വിലയിരുത്തിയത്ഇനിയുമൊരു ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത് കൊവിഡിനേക്കാള്‍ വലിയ ദുരിതമാകും നല്‍കുമെന്ന വിലയിരുത്തലായിരുന്നു ഉയര്‍ന്നുവന്നത്.
എന്നാല്‍ ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണമെന്ന് ആരോഗ്യവകുപ്പ് ശക്തമായ നിലപാടെടുത്തിരുന്നു.
സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഗുണകരമാകില്ലെന്ന് സി.പി.ഐ.എം

