Sports

ഐ.പി.എല്‍ 13-ാം സീസണ്‍ സെപ്റ്റംബര്‍ 19 ന് ആരംഭിച്ചേക്കും

ഐ.പി.എല്‍ 13-ാം സീസണ്‍ സെപ്റ്റംബര്‍ 19- ന് ആരംഭിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍. ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നവംബര്‍ എട്ടിനായിരിക്കും ഫൈനല്‍ മത്സരം എന്നും വാര്‍്ത്തയുണ്ട്.

മത്സരങ്ങളുടെ സമയക്രമം തീരുമാനിക്കുന്നതിനു മറ്റുമായി അടുത്തയാഴ്ച ഐ.പി.എല്‍ ഭരണ സമിതി യോഗം ചേരുന്നുണ്ട്. 51 ദിവസമാണ് ടൂര്‍ണമെന്റ് നീണ്ടുനില്‍ക്കുക. യു.എ.ഇ തന്നെ ഐപിഎല്ലിന് വേദിയാകുമെന്നാണ് വിവരം. ഐ.പി.എല്ലിനായുള്ള തയ്യാറെടുപ്പുകള്‍ യു.എ.ഇ തുടങ്ങി കഴിഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ടീമിന് പരിശീലന സൗകര്യം ഒരുക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളാണ് എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് ആരംഭിച്ചത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
error: Protected Content !!