Kerala kerala

കൊടുവള്ളിയില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച; 35 പവനോളം സ്വര്‍ണം നഷ്ടമായി

കോഴിക്കോട്: കൊടുവള്ളിയില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. കൊടുവള്ളി കിഴക്കോത്ത് കച്ചേരിമുക്ക് താളിയില്‍ മുസ്തഫയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 35 പവനോളം സ്വര്‍ണ്ണം മോഷ്ടാക്കള്‍ അപഹരിച്ചു. പ്രവാസിയായ മുസ്ഥഫയുടെ ഭാര്യയും മക്കളും ശനിയാഴ്ച രാവിലെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. പിന്നീട് ഇന്ന് രാവിലെ മുസ്ഥഫയുടെ മാതാവ് വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതറിയുന്നത്.

അടുക്കള ഭാഗത്തെ ഗ്രില്ലിന്റെയും വാതിലിന്റെയും പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. മുകള്‍ നിലയിലെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 35 പവനോളം സ്വര്‍ണ്ണം അപഹരിക്കപ്പെട്ടിട്ടുണ്ട്. സ്വര്‍ണ്ണം സൂക്ഷിച്ച അലമാരയിലെ വസ്ത്രങ്ങള്‍ ഉള്‍പ്പെടെ വാരി വലിച്ചിട്ട നിലയിലാണ്. സ്വര്‍ണ്ണം സൂക്ഷിച്ച സ്ഥലം കൃത്യമായി മനസ്സിലാക്കിയാണ് മോഷണം നടത്തിയെന്നാണ് സൂചന. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗദരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. അന്വേഷണം ഊര്‍ജ്ജിതമാണെന്നും പ്രതി ഉടന്‍ പിടിയിലാകും എന്നും കൊടുവള്ളി പൊലീസ് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!