കൊടുവള്ളി: അനുഗ്രഹ കലാ സാംസ്കാരിക വേദി സംഘടിപ്പിച്ച ഒന്നാമത് അണ്ടർ 17 ഫുട്ബാൾ ടൂർണമെന്റിൽ ടോട്ടോ സ്പോർട്സ് കെട്ടാങ്ങലിനെ പരാജയപ്പെടുത്തി ക്രെസെന്റ് കൊട്ടക്കാവയൽ ജേതാക്കളായി.
കൊടുവള്ളി സർക്കിൾ ഇൻക്സ്പെക്ടർ ജയപ്രകാശ് ടൂർണമെന്റ് ഉദ്ഘാടനം നിർവഹിച്ചു.
വിജയികൾക്ക് അനുഗ്രഹ ഉപദേശക സമിതി അംഗം സിദ്ധീഖ് മലബാരി സമ്മാന ദാനം നടത്തി.
ക്ലബ് പ്രെസിഡൻഡ് മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.
റിയാസ് ടി കെ ,നിഷാദ് കോരോത്ത് ,കബീർ കൂട്ടാക്കിൽ,ഷുഹൈബ് എംകെ എന്നിവർ സംസാരിച്ചു.
അനുഗ്രഹ ഫുട്ബാൾ ടൂർണമെന്റ്: ക്രസന്റ് കോട്ടക്കവയൽ ജേതാക്കൾ

