കോഴിക്കോട്: പെരുമണ്ണയിൽ രണ്ടരയും മൂന്നും വയസ്സുള്ള രണ്ട് കുട്ടികൾക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. രോഗം ബാധിച്ച കുട്ടികൾ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലാണ്. രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പെരുമണ്ണ പഞ്ചായത്തിൽ ആരോഗ്യ വകുപ്പ് കർശന ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും രോഗം പകരാൻ സാധ്യതയുള്ളതിനാൽ ഇവ പൂർണ്ണമായും ഒഴിവാക്കണമെന്നും, രോഗവ്യാപനം തടയുന്നതിനായി പ്രദേശത്ത് പ്രത്യേക പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
പെരുമണ്ണയിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; ജാഗ്രതാ നിർദ്ദേശം

