കമ്മ്യൂണിറ്റി കിച്ചണിൽ
ഭക്ഷ്യ വിഭവങ്ങൾ എത്തിച്ച് സ്കോർ ഹെൽപ്പ്ലൈൻ പ്രവർത്തകർ
കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് സാമൂഹിക അടുക്കളയിലേക്ക് അരിയും പച്ചക്കറികളുമുൾപ്പെടെയുള്ള ഭക്ഷ്യവിഭവങ്ങൾ കൈമാറി എൻ.ഐ.ടി.ആസ്ഥാനമായുള്ള സ്കോർ ഹെൽപ്പ് ലൈൻ പ്രവർത്തകർ സേവന മാതൃക തീർത്തു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നിൽ സ്കോർ ഹെൽപ്പ് ലൈൻ പി.ആർ.ഒ ശുക്കൂർ കോണിക്കലിൽ നിന്ന് ഭക്ഷ്യവിഭവങ്ങൾ ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ചന്ദ്രൻ തിരുവലത്ത് ,കെ.കെ.സി.നൗഷാദ് ,പി .കൗലത്ത് , യു.സി .പ്രീത സ്കോർ ഫൗണ്ടേഷൻ ഡയരക്ടർ മാരായ തൻവീർ കുന്ദമംഗലം ,സുബൈർ കോണിക്കൽ ,യൂണിറ്റി സർവീസ് മൂവ്മെൻ്റ് വളണ്ടിയർമാരായ കെ.പി.നാസർ ,റാഷിഖ് വേങ്ങോളി ,ഷാമിർ പിലാത്തോട്ടിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
സ്കോർ ഫൗണ്ടേഷൻ്റെ ജീവകാരുണ്യ വിഭാഗമായ സ്കോർ ഹെൽപ്പ് ലൈൻ കോവിഡ് പ്രതിരോധ സേവന രംഗത്ത് നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിവരികയാണ്.

