
കുന്ദമംഗലം : കാരന്തൂർ ഒവുങരയിൽ ഹോട്ടലിന് നേരെ ആക്രമണം. ഹോട്ടൽ സ്പൂൺമി ഫുഡ് ഗാർഡന് നേരെ ഞായറാഴ്ച രാത്രി 9.55ഓടെയാണ് ആക്രമണം ഉണ്ടായത്. അക്രമികൾ ഹോട്ടലിന്റെ ചില്ല് എറിഞ്ഞു തകർത്തു. ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്ന 13 വയസുള്ള കുട്ടിക്കും മാതാവിനും ആക്രമണത്തിൽ പരിക്കേറ്റു. അക്രമികൾ എറിഞ്ഞു തകർത്ത ഹോട്ടലിന്റെചില്ലിന്റെ കഷ്ണങ്ങൾ തെറിച്ചാണ് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നവർക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചിലർ 100 രൂപക്ക് മന്തി ആവശ്യപ്പെട്ട് തർക്കം ഉണ്ടാക്കിയിരുന്നു ഹോട്ടൽ സ്പൂൺമി ഫുഡ് ഗാർഡൻ ഉടമ എം.കെ. മുഹ്‌സിൻഭൂപതി പറഞ്ഞു. ഹോട്ടലിൽ നിറയെ ആളുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആക്രമണമുണ്ടായത് ‘. ഇതിനിടെ മദ്യപിച്ചു ഭക്ഷണം കഴിക്കുകയായിരുന്ന രണ്ട് പേർ പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് വൈകി .തടസ്സം നിന്ന വരെ കുറിച്ചും പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട് കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തി. സി.സി.ടി.വി പരിശോധിച്ച് അക്രമിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതികളെ കുറിച്ചുള്ളഅന്വേഷണം നടത്തി വരുന്നതായി കുന്ദമംഗലം പോലീസ് പറഞ്ഞു.