Kerala

ഓമശ്ശേരിയിൽ മൂന്നു വയസ്സുക്കാരൻ കിണറ്റിൽ വീണ് മരിച്ചു:സംഭവം കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ

ഓമശ്ശേരി പുത്തൂരിൽ മൂന്ന് വയസ് പ്രായമുള്ള കുട്ടി കിണറ്റിൽ വീണ് മരിച്ചു. പുത്തൂർ റോയാഡ് ഫാം ഹൗസ് പാർക്കിന് സമീപത്തെ കിണറ്റിലാണ് കുട്ടി വീണത്. കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ മലപ്പുറം കാളികാവ് സ്രാമ്പിക്കൽ റിഷാദിൻ്റെ മകനായ ഐജിനാണ് കിണറ്റിൽ വീണ് മരിച്ചത്.കുടുംബ സംഗമത്തില്‍ പങ്കെടുക്കാന്‍ മാതാപിതാക്കളോടൊപ്പം ഫാം ഹൗസിലെത്തിയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.ഫാം ഹൗസിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടി കിണറ്റില്‍ വീഴുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.ഇന്നലെ രാത്രി എട്ട് മണിയോടെ കുട്ടിയെ കാണാതായി, തുടർന്ന് നടത്തിയ തെരച്ചിലിനിടയിലാണ് കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടനെ തന്നെ കുട്ടിയെ പുറത്തെടുത്ത് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!