International News

പെലെയുടെ റെക്കോർഡ് തകർത്ത് ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായി മെസി

Real Valladolid 0-3 Barcelona: Lionel Messi breaks Pele's long-standing  record | Football News | Sky Sports

ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന​ റെക്കോർഡ്​ നേടി മെസ്സി. ഫുട്​ബാൾ ഇതിഹാസം പെലെയുടെ റെക്കോർഡാണ്​ മെസ്സി തകർത്തത്. വല്ലാഡോലിഡ​ിനെതിരായ മത്സരത്തിൽ ബാഴ്​സക്കായി മൂന്നാംഗോൾ നേടിയാണ്​ മെസ്സി ചരിത്രത്തിലേക്ക്​ കയറിയത്​. പെട്രിയുടെ സുന്ദരമായ അസിസ്റ്റിൽ നിന്നായിരുന്ന മെസ്സിയുടെ ഗോൾ. ബാഴ്​സക്കായി 749ാം മത്സരത്തിൽ നിന്നുമുള്ള മെസ്സിയുടെ 644ാം ഗോളായിരുന്നു ഇത്​. സാ​േന്‍റാസിനായി 665 മത്സരങ്ങളിൽ നിന്നായിരുന്നു പെലെ 663 ഗോൾ കുറിച്ചത്​.”കളിതുടങ്ങുന്ന കാലത്ത്​ ഒരു റെക്കോർഡും തകർക്കുമെന്ന് താൻ ​കരുതിയിരുന്നില്ല. പ്രത്യേകിച്ചും പെലെയുടെ പേരിലുള്ള റെക്കോർഡ്​. കഴിഞ്ഞ വർഷങ്ങളിൽ തന്നെ സഹായിച്ച സഹതാരങ്ങൾ, സുഹൃത്തുക്കൾ, കുടുംബം എന്നിവർക്ക്​ നന്ദി” -റെക്കോർഡിന്​ പിന്നാലെ മെസ്സി പ്രതികരിച്ചു. തന്‍റെ റെക്കോർഡിനൊപ്പമെത്തിയ മെസ്സിയെ പെലെ കഴിഞ്ഞ ദിവസം അഭിനന്ദിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!