കോഴിക്കോട്: ഉള്ളിയേരി മുണ്ടോത്ത് പ്രവർത്തിക്കുന്ന മലബാർ ഗോൾഡിന്റെ ഓർനമെന്റ് ബോക്സ് നിർമാണ കേന്ദ്രത്തിൽ തീപ്പിടിത്തമുണ്ടായി. വെള്ളിയാഴ്ച (ഒക്ടോബർ 23) പുലർച്ചെയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞയുടൻ കൊയിലാണ്ടി, നരിക്കുനി, പേരാമ്പ്ര എന്നിവിടങ്ങളിൽനിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള തീവ്രശ്രമം ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ ഫയർഫോഴ്സിന് സാധിച്ചു. കെട്ടിടത്തിലെ വൈദ്യുത ലൈനിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം.

