Kerala News

പ്രദർശനം ആഴ്ചയിൽ മൂന്ന് ദിവസം;സംസ്ഥാനത്ത് മറ്റന്നാള്‍ തിയറ്റര്‍ തുറക്കും

സംസ്ഥാനത്ത് തിയറ്ററുകള്‍ മറ്റന്നാള്‍ തുറക്കുമെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. ആഴ്ചയിൽ മൂന്ന് ദിവസമാകും പ്രദർശനമെന്ന് തീയറ്റർ ഉടമകളുടെ സംഘടന ഫിയോക്ക് അറിയിച്ചു. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് പ്രദർശനം.ആദ്യം റിലീസ് ചെയ്യുന്നത് അന്യഭാഷ ചിത്രങ്ങളാണ്. ആദ്യമായി റിലീസ് ചെയ്യുന്ന മലയാള ചിത്രം ജോജു ജോര്‍ജിന്റെ സ്റ്റാര്‍ ആണ്. ഈ മാസം 29നാണ് ചിത്രം റിലീസ് ചെയ്യുക.

സ്റ്റാറിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പും സുരേഷ് ഗോപി ചിത്രം കാവലും റിലീസ് ചെയ്യും. നവംബര്‍ 12ന് കുറുപ്പും നവംബര്‍ 25ന് കാവലും തിയറ്ററിലെത്തും.

സര്‍ക്കാരിനോട് മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷ ,ഒടിടി പ്ലാറ്റ്‌ഫോമുകള്‍ താത്കാലിക സംവിധാനം മാത്രമാണ്. മരക്കാര്‍ ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്നും ഫിയോക് അറിയിച്ചു.

അതേസമയം 50 ശതമാനം സീറ്റുകള്‍ മാത്രം എന്നത് പ്രതിസന്ധിയാണ്. 2 ഡോസ് വാക്‌സിനെടുത്തവര്‍ക്ക് മാത്രം പ്രവേശനം എന്നതും പുനപരിശോധിക്കണമെന്നും ഫിയോക്ക്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!